city-gold-ad-for-blogger

മാണിയെ യു ഡി എഫില്‍ തിരികെകൊണ്ടുവരാന്‍ ലീഗ് മുന്‍കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: (www.kasargodvartha.com 22.03.2017) കെ എം മാണിയെ യു ഡി എഫില്‍ തിരികെയെത്തിക്കാന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിയിലേക്ക് മടങ്ങി വരണമെന്ന് മാണിയോട് ലീഗ് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി ജെ പി സര്‍ക്കാറിന്റെ വാഴ്ച രാജ്യത്തിന് അപകടമാണ്. അതിന് തടയിടാന്‍ മുസ്‌ലിം ലീഗ് പരമാവധി ശ്രമിക്കും. ഇന്ത്യയിലെ മതേതര കക്ഷികളുമായി ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ പോരാട്ടമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മാണിയെ യു ഡി എഫില്‍ തിരികെകൊണ്ടുവരാന്‍ ലീഗ് മുന്‍കൈയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

നേരത്തെ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുമെന്ന് കെ എം മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Keywords : Malappuram, Election, UDF, P.K.Kunhalikutty, Kerala, Top-Headlines, Politics, IUML to bring Mani back to UDF.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia