city-gold-ad-for-blogger

സ്വര്‍ണ്ണ കടത്തും മയക്കുമരുന്ന് കേസിലുംപെട്ട് ദുഷിച്ച് നാറിയ സി പി എം ലീഗിനെതിരെ കള്ള പ്രചാരണം നടത്തുന്നുവെന്ന് ലീഗ് ജില്ലാ കമ്മറ്റി

കാസര്‍കോട്: (www.kasargodvartha.com 10.11.2020) സ്വര്‍ണ്ണ കടത്തും മയക്കുമരുന്ന് കേസിലുംപെട്ട് ദുഷിച്ച് നാറിയ സി പി എം ലീഗിനെതിരെ കള്ള പ്രചാരണം നടത്തുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി. 

 സ്വര്‍ണ്ണ കടത്തും മയക്കുമരുന്ന് കേസിലുംപെട്ട് ദുഷിച്ച് നാറിയ സി പി എം ലീഗിനെതിരെ കള്ള പ്രചാരണം നടത്തുന്നുവെന്ന് ലീഗ് ജില്ലാ കമ്മറ്റി


ഇടത് സര്‍ക്കാറും സി പി എമ്മും ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

ഒട്ടനവധി പണമിടപാട് കേസുകളിലും മറ്റും മധ്യസ്ഥം വഹിച്ച് വാക്ക് പാലിക്കാന്‍ കഴിയാത്ത ജില്ലയിലെ സി പി എം നേതൃത്വം മുസ്ലിം ലീഗിനെ പഴിചാരുകയാണ്.

നട്ടാല്‍മുളക്കാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ സി പി എം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ എം എല്‍ എയുമായിരുന്ന സി മോയിന്‍കുട്ടി, മുസ്ലിം ലീഗ് നേതാവും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന സി ബി അബ്ദുല്ല ഹാജി ചെങ്കള, സി അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള, മാണിക്കോത്ത് ശാഖ മുന്‍ പ്രസിഡണ്ട് ടി എ മൊയ്തു ഹാജി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു.

കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ ജി സി ബശീര്‍ പ്രസംഗിച്ചു.



Keywords: Kasaragod, Kerala, News, IUML, District, Muslim-league, CPM, Politics, IUML District Committee said that the CPM was spreading false propaganda against the League

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia