city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തസ്ലീമിന് മുംബൈ സംഘം നല്‍കിയത് കര്‍ണാടകയിലെ ആര്‍ എസ് എസ് നേതാവ് കല്ലട്ക്ക പ്രഭാകരഭട്ടിനെ വധിക്കാനുള്ള ക്വട്ടേഷനെന്ന് വിവരം

കാസര്‍കോട്: (www.kasargodvartha.com 16.01.2019) ചെമ്പിരിക്കയില്‍ 'സ്വയം ഡോണായി' പ്രഖ്യാപിച്ച തസ്ലീമിന് മുംബൈ കേന്ദ്രമാക്കിയുള്ള പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘം നല്‍കിയ ക്വട്ടേഷന്‍ കര്‍ണാടകയിലെ പ്രമുഖ ആര്‍ എസ് എസ് നേതാവ് കല്ലട്ക്ക പ്രഭാകരഭട്ടിനെ വധിക്കാനുള്ള ക്വട്ടേഷനെന്ന് വിവരം പുറത്ത് വന്നു.

ഡല്‍ഹി പോലീസിനാണ് സംഘത്തിന്റെ ഓപ്പറേഷനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഡെല്‍ഹി സ്‌പെഷ്യല്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തിന്റെ സംഭാഷണവിവരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ലഭിച്ചതോടെയാണ് തസ്ലീമിനെ രായ്ക്ക് രാമാനം ഡല്‍ഹിയില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ കാസര്‍കോട് ജില്ലാ പോലീസിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചത്.

പ്രഭാകരഭട്ടിനെ കൂടാതെ മറ്റ് ചില നേതാക്കളെയും സംഘം ലക്ഷ്യം വെച്ചിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. തസ്ലീമിന് ക്രിമിനല്‍ സംഘത്തില്‍പ്പെട്ട നിരവധി യുവാക്കളുമായി ബന്ധമുണ്ട്. നേരത്തെ എതിരാളികളാല്‍ വെടിയേറ്റ് മരിച്ച ഉപ്പളയിലെ കാലിയാ റഫീഖിനെയും സംഘത്തെയും തസ്ലീം സഹായിച്ചിരുന്നതായി വിവരം പുറത്ത് വന്നിട്ടുണ്ട്. 

ഉത്തരേന്ത്യയില്‍ നിന്നും അത്യാധുനിക സംവിധാനമുള്ള തോക്ക് വാങ്ങാനായി കൂട്ടാളികള്‍ക്കൊപ്പം കാറില്‍ പോകുമ്പോഴാണ് കാലിയ റഫീഖ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത്തരം നിരവധി ക്രിമിനല്‍ സംഘങ്ങള്‍ തസ്ലീമിന്റെ ആള്‍ക്കാരായി പ്രവര്‍ത്തിച്ചുവന്നിരുന്നു. 

തസ്ലീമിന്റെ ഇത്തരം കണക്ഷന്‍ മനസിലാക്കിയാണ് മുംബൈ സംഘം അവരുടെ ഓപ്പറേഷന്‍ നടപ്പിലാക്കാനായി തസ്ലീമിനെ സമീപിച്ചതെന്നാണ് വിവരം.

ഇപ്പോള്‍ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ ടീമിന്റെ കസ്റ്റഡിയിലുള്ള തസ്ലീമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ തസ്ലീമിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് തസ്ലീമിന്റെ സഹോദരന്‍ ഖാദര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്. 

ഏതെങ്കിലും സംഘം തസ്ലീമിനെ തന്ത്രപൂര്‍വ്വം ചതിച്ചതാകാനുള്ള സാധ്യതയും ബന്ധുക്കള്‍ തള്ളിക്കളയുന്നില്ല. തസ്ലീം നേരത്തേ ബി ജെ പിയുടെ മൈനോറിറ്റി മോര്‍ച്ചയുടെ നേതാവായി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബി ജെ പി നേതൃത്വം തന്നെ തസ്ലീമിനെ ഒഴിവാക്കിയതായുമാണ് പ്രചരണം. ഈയൊരു സാഹചര്യത്തിലാണ് തസ്ലീമിനെ രഹസ്യ സ്വഭാവമുള്ള ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

തസ്ലീമിനെ പൊക്കിയത് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നും; പാക്കിസ്ഥാന്‍ ബന്ധമുള്ള സംഘത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന തസ്ലീം വീണത് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത അതീവ ഗുരുതരമായ കുറ്റം ചുമത്തിയ കേസില്‍, ദുബൈ പോലീസിന്റെ ചാരനായി പ്രവര്‍ത്തിച്ചതോടെ റോയും ചങ്ങാത്തം കൂടി; ഫ്രോഡാണെന്ന് കണ്ട് ബന്ധം വിട്ടതായും റിപോര്‍ട്ട്


Keywords: Investigation team Suspects, Mumbai gang given quotation to Kill RSS leader Kalladka Prabhakara Bhat for Thasleem, news, Kasaragod, Chembarika, Investigation, Police, Enquiry, Arrest, Politics, RSS, Criminal-gang, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia