ഭരണപരാജയം മറച്ചുവെക്കാന്‍ മുഖ്യമന്ത്രി മാടമ്പി ചമയുന്നു: കെ സുരേന്ദ്രന്‍
Aug 1, 2017, 21:11 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2017) ജനദ്രോഹത്തില്‍ ലോക റിക്കാര്‍ഡിട്ട ഇടതു ഭരണത്തിന്റെ പരാജയം മറച്ചു വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാടമ്പി ചമയുകയാണന്ന് മുന്‍ കണ്ണൂര്‍ ഡി സി സി പ്രസിഡണ്ടും ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനം കേരളത്തെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ് എന്ന ചിന്തപോലും പിണറായിക്ക് നഷ്ടപ്പെട്ടിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
കെ പി സി സി ആഹ്വാനപ്രകാരം, മെഡിക്കല്‍ കോളജ് വിവാദം ജുഡീഷ്യറുടെ നീരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുക, സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ കൈചാക്കുമായി റേഷന്‍ കടകളില്‍ പോയി അരി വാങ്ങിയിരുന്നിടത്ത്, ഇന്ന് ട്രൌസറിന്റെ പോക്കറ്റില്‍ ഇട്ടു കൊണ്ടുപോകാനുള്ള അരിപോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയ മോദി, നെഹ്‌റു ഇവിടെ പഞ്ചവത്സരപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മുട്ടിലിഴയുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. എം സി ജോസ്, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു തുടങ്ങിയവര്‍ സംസാരിച്ചു. ഡി സി സി ഭാരവാഹികളായ പി കെ ഫൈസല്‍, കെ കെ രാജേന്ദ്രന്‍, പി ജി ദേവ്, വിനോദ് കുമാര്‍ പള്ളയില്‍വീട്, വി ആര്‍ വിദ്യാസാഗര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി വി ജെയിംസ്, കെ പി പ്രകാശന്‍, ടോമി പ്ലാചേരി, ഗീത കൃഷ്ണന്‍, കെ വി സുധാകരന്‍, എം സി പ്രഭാകരന്‍, ഹരീഷ് പി നായര്‍, സോമശേഖര, ബ്ലോക് പ്രസിഡണ്ടുമാര്‍, ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍, ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ സ്വാഗതവും മാമുനി വിജയന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Congress, K.Surendran, Pinarayi-Vijayan, Politics, INTUC National secretary K Surendran against CM