ഐഎന്‍എല്ലിന്റെ മുന്നണിപ്രവേശനത്തില്‍ പ്രവര്‍ത്തകരും നേതാക്കളും അത്യാഹ്ലാദത്തില്‍; ന്യൂനപക്ഷത്തെ ഇടതുപക്ഷവുമായി അടുപ്പിക്കലാണ് ഇനിയുള്ള ലക്ഷ്യം
Dec 26, 2018, 13:57 IST
കോഴിക്കോട്: (www.kasargodvartha.com 26.12.2018) ഐഎന്‍എല്ലിന്റെ മുന്നണിപ്രവേശനത്തില്‍ പ്രവര്‍ത്തകരും നേതാക്കളും അത്യാഹ്ലാദത്തില്‍. മുന്നണിപ്രവേശനത്തിന് ശേഷമുള്ള ഐഎന്‍എല്ലിന്റെ ആദ്യസംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് നടന്നുവരികയാണ്. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ നടന്നുവരുന്ന യോഗത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍, ഭാരവാഹികളായ പി ഹംസ ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, ഡോ. എ എ അമീന്, എം എം മാഹിന്‍, എം എ ലത്വീഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
യോഗത്തില്‍ ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുന്നമംഗലം എംഎല്‍എയും നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവുമായ പി ടി എ റഹീമടക്കമുള്ളവര്‍ പാര്‍ട്ടിയെ മുന്നണിയിലെടുത്തതോടെ ഐഎന്‍എല്ലുമായി അണിചേരുമെന്ന സൂചന ഉയര്‍ന്നിട്ടുണ്ട്.
മുസ്ലിം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവുമായി അടുപ്പിക്കലാണ് ഇനിയുള്ള ലക്ഷ്യമെന്ന് പ്രമുഖ ഐഎന്‍എല്‍ നേതാവ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. 25 വര്‍ഷത്തെ ത്യാഗത്തിന്റെ ഫലമാണ് പാര്‍ട്ടിയെ ഇപ്പോള്‍ മുന്നണിയിലെടുത്തിരിക്കുന്നതെന്നും ഐഎന്‍എല്ലില്‍ നിന്നും പോയ പലരും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കള്‍ വ്യക്തമാക്കി. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ മലബാര്‍ മേഖലകള്‍ ഐഎന്‍എല്ലിന് സ്വാധീനമുള്ളവയാണ്.
മുന്നണിയിലെടുത്തതോടെ വലിയ രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസവും അവര്‍ വെച്ചുപുലര്‍ത്തുന്നു. മലബാര്‍ മേഖലകളിലടക്കം ലീഗിന്റെ സ്വാധീനത്തെ നേരിടാന്‍ ഐഎന്‍എല്ലിന് കഴിയുമെന്നാണ് മുന്നണിയിലെടുത്തതോടെ സിപിഎം കണക്കുകൂട്ടുന്നത്. എല്ലാ ജില്ലകളിലും ഐഎന്‍എല്ലിന് ഇനി ഇടതുമുന്നണിയില്‍ പ്രാതിനിധ്യം ലഭിക്കും. മുന്നണിയിലെടുക്കാത്തത് കൊണ്ട് പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവഹേളനം നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. ഇനി അതിന് മാറ്റം വരും. താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനും മുന്നണി പ്രവേശനം ശക്തി പകരും.
< !- START disable copy paste -->

Keywords: Kerala, Kozhikode, INL, Politics, CPM, INL state committee meeting going on Kozhikod