വിഭജന ഭീതി ദിനാചരണം കാസർകോട് ഗവ കോളജിലും കേന്ദ്ര സർവ്വകലാശാലയിലും ആചരിച്ചു; പിന്നാലെ എസ്എഫ്ഐ – എബിവിപി സംഘർഷം; എം എസ് എഫും-കെ എസ് യുവും പ്രതിഷേധ പ്രകടനം നടത്തി
● എ.ബി.വി.പി പോസ്റ്ററുകൾ എസ്.എഫ്.ഐ പ്രവർത്തകർ കീറിയതാണ് തർക്കത്തിനിടയാക്കിയത്.
● എസ്.എഫ്.ഐ പ്രവർത്തകർ കോളേജ് ക്യാമ്പസിൽ ഗവർണറുടെ കോലം കത്തിച്ചു.
● എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
● സംഘർഷം ഒഴിവാക്കാൻ കോളേജ് പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
● ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ദിനാചരണമെന്ന് എബിവിപി പറയുന്നു.
കാസർകോട്: (KasargodVartha) ഗവ. കോളേജിലും കേന്ദ്ര സർവകലാശാലയിലും എബിവിപി വിഭജന ഭീതി ദിനാചരണം നടത്തിയതിന് പിന്നാലെ സംഘർഷം. കാസർകോട് ഗവ. കോളേജിൽ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
കോളേജിന് മുന്നിലെ നോട്ടീസ് ബോർഡിൽ എ.ബി.വി.പി പ്രവർത്തകർ പതിച്ച പോസ്റ്ററുകൾ എസ്.എഫ്.ഐ പ്രവർത്തകർ വലിച്ചുകീറിയതാണ് സംഘർഷത്തിന് കാരണമായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉടൻതന്നെ ക്യാമ്പസിൽ പ്രവേശിച്ച് ഇരുവിഭാഗങ്ങളെയും നീക്കി സ്ഥിതിഗതികൾ ശാന്തമാക്കി.
വിഭജന ഭീതി ദിനാചരണത്തിനെതിരെ പ്രതിഷേധമുയർത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ക്യാമ്പസിൽ ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് കോളേജ് പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വിഭജന ഭീതി ദിനാചരണത്തിനെതിരെ എം.എസ്.എഫ്.-കെ.എസ്.യു. പ്രവർത്തകർ കാസർകോട് ഗവ. കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സർവകലാശാലയിൽ പുലർച്ചെ 12.30-നാണ് എബിവിപി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളേന്തി വിഭജന ഭീതി ദിനാചരണം നടന്നത്. ഗവർണറുടെ നിർദേശമനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് എബിവിപി പ്രവർത്തകർ വിശദീകരിക്കുന്നത്.
വിഭജനത്തിന് കൂട്ടുനിന്നവർക്ക്, രാജ്യത്തെ 16 ആയി വെട്ടിമുറിക്കാൻ പറഞ്ഞവർക്ക്, ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തവർക്ക് വിഭജന ഭീതി ദിനം ആചരിക്കുന്നതിൽ ഭയപ്പാടുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: On August 14, 1947, India was partitioned, creating Pakistan, a tragedy with lasting consequences.
#IndiaPartition #PakistanPartition #History #August14 #Independence #India






