ആര്‍എസ്എസിനെയും ബിജെപിയെയും പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തുമെന്ന് സിപിഎം
തിരുവനന്തപുരം: (www.kasargodvartha.com 11.08.2021) ആര്‍ എസ് എസിനെയും ബി ജെ പിയെയും പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുമെന്ന് സി പി എം. 75-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ പ്രസ്താവനക്കുറിപ്പിലാണ് പാര്‍ടി ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതനിരപേക്ഷ ഇന്‍ഡ്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുക എന്ന അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസിനെയും ബി ജെ പി യെയും പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ഇന്‍ഡ്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തും.
സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്‍ഡ്യ കെട്ടിപ്പടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകും വിധം 75-ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും.
സ്വതന്ത്ര്യദിനം പാര്‍ടി ഓഫീസുകളില്‍ കോവിഡ് പ്രൊടോകോള്‍ പാലിച്ചുകൊണ്ട് ദേശീയ പതാക ഉയര്‍ത്തിയും പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചും ആചരിക്കും. സ്വാതന്ത്ര്യ ദിനാചരണ പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് സി പി എം സംസ്ഥാന സെക്രടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Independence-Day-2021, Politics, Political party, RSS, BJP, CPI, Independence Day 2021 is to expose the RSS and BJP Said CPM Kerala