നിരോധിത ലഹരിവസ്തുക്കളുടെ വില്‍പന കൂടുന്നു; സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സിപിഎമ്മില്‍ ധാരണ
May 30, 2017, 09:28 IST
തിരുവനന്തപുരം: (www.kvartha.com 30/05/2017) സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന തരത്തില്‍ മദ്യനയം രൂപീകരിക്കാന്‍ സിപിഎമ്മില്‍ ധാരണ. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലെ ചര്‍ച്ചയ്ക്കുശേഷമാണ് ഇത് അംഗീകരിച്ചത്. മദ്യലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരിവസ്തുക്കളുടെ വില്‍പന കൂടി. യുവാക്കള്‍ക്കിടയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നതു സംബന്ധിച്ചുള്ള കണക്കുകളും വിവരങ്ങളുമെല്ലാം എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ യോഗത്തില്‍ വിശദീകരിച്ചിരുന്നു.
മദ്യത്തിന്റെ ലഭ്യത കുറഞ്ഞു വന്നത് യുവാക്കളെയും വിനോദ സഞ്ചാരികളെയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് നയിച്ചു. വന്‍ തോതില്‍ നിരോധിത ലഹരി വസ്തുക്കളുടെ വില്പന, ഉപയോഗം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ കക്ഷികളുമായി ഇക്കാര്യം കൂടിയാലോചിക്കാനും തീരുമാനിച്ചു. 2007 മാര്‍ച്ച് ഒന്നിനു വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കി പുതിയ നയം രൂപീകരിക്കാനാണ് ആലോചന.
ഉമ്മന്‍ചാണ്ടി സര്‍ക്കാരും 2014 വരെ ഈ നയം തുടര്‍ന്നിരുന്നു. 2014 മാര്‍ച്ച് 31നു ശേഷം ലൈസന്‍സ് പുതുക്കാത്ത 418 ബാറുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും പുതിയ നയത്തോടെ ലഭിക്കുക. എന്നാല്‍ ദേശീയ, സംസ്ഥാനപാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ 400 മദ്യശാലകള്‍ക്കേ ഇതിന്റെ പ്രയോജനം കിട്ടൂ.
സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ബാര്‍ ഉടമകള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലെ 40 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നു ടൂറിസം വകുപ്പ് മൂന്നുമാസം മുന്‍പു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതിയും നല്‍കി. എന്നാല്‍ ടൂറിസം മേഖലയിലെ ബാറുകള്‍ മാത്രം തുറക്കുന്നതിനെ സിപിഐ അനുകൂലിച്ചില്ല. ബാര്‍ ഹോട്ടല്‍ മേഖലയിലെ സിപിഎം അനുകൂല ട്രേഡ് യൂണിയനും ഇതിനെ എതിര്‍ത്തു.
സാധാരണ ബാറുകളിലാണു ഭൂരിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നതെന്നും അവരെ സംരക്ഷിക്കുന്ന നയമാണു വേണ്ടതെന്നും യൂണിയന്‍ വാദിച്ചു. ഇതോടെ ടൂറിസം മേഖലയിലെ ബാറുകള്‍ മാത്രം തുറക്കാനുള്ള നീക്കം റദ്ദാക്കി. മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാരണത്താലാണ് 2014 മാര്‍ച്ച് 31നു ശേഷം 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാതിരുന്നത്.
വിവാദങ്ങളെത്തുടര്‍ന്ന് 2015 മാര്‍ച്ച് മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെ എല്ലാം പൂട്ടാന്‍ യുഡിഎഫ് തീരുമാനിച്ചു. എന്നാല്‍ മോശം സാഹചര്യത്തിന്റെ പേരില്‍ ലൈസന്‍സ് നിഷേധിച്ച ബാര്‍ ഹോട്ടലുകളിലെല്ലാം ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ നിരോധിച്ചും ബിവറേജ
സിന്റെ മദ്യവില്‍പനശാലകള്‍ വര്‍ഷം തോറും 10% വീതം പൂട്ടിയും പത്തുവര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനമാണു കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ 10% മദ്യവില്‍പനശാലകള്‍ പൂട്ടുന്ന നയം ഉപേക്ഷിച്ചു.
Summary: Approaches the CPM to form a liquor policy to open bars in the state. The matter was later adopted by the state secretariat. Excise Minister T.P Ramakrishnan explained to the meeting that the sale of banned substances and fermenting of youth in the country are associated with the decline in liquor consumption. The party also decided to consult with the coalition parties.
Keyword: Kerala, State, Liquor, Youth, India, Minister, Pinarayi-Vijayan, Sale, CPM, CPIM, Political party, State-conference, Thiruvananthapuram, Bar, Trade-union, Politics, news