Inauguration | നെല്ലിക്കട്ടയിൽ പുതുക്കിപണിത മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
● നവീകരണത്തിലൂടെ ഓഫീസ് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായി മാറി.
● പ്രവർത്തകർക്ക് കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ സാധിക്കും.
● യുവതലമുറ കൂടുതൽ സജീവമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അഭ്യർത്ഥിച്ചു
ചെർക്കള: (KasargodVartha) നെല്ലിക്കട്ടയിൽ നവീകരിച്ച മുസ്‌ലിം ലീഗ് ടൗൺ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുങ്കൈ നിർവഹിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
നവീകരണത്തിലൂടെ ഓഫീസ് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായി മാറി. പുതിയ ഫർണിച്ചറുകൾ, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, കമ്പ്യൂട്ടർ സൗകര്യങ്ങൾ തുടങ്ങിയവ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. ഇതോടെ പ്രവർത്തകർക്ക് കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ സാധിക്കും.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുസ്‌ലിം ലീഗ് സമൂഹത്തിന്റെ സർവ്വോൻമുഖമായ വികസനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു..
പ്രസിഡൻ്റ് അഷ്റഫ് എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജാബിർ കെ എം സ്വാഗതം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹം യുവതലമുറ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്ന് ആഹ്വാനം ചെയ്തു.
ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, കാസർകോട് മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട്, ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, നാസർ ചായിൻ്റടി, ടി.ഇ മുഖ്താർ, എസ്. മുഹമ്മദ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ്, ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് ഇടനീർ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ അബൂബക്കർ ഹാജി, അബൂബക്കർ ബേവിഞ്ച, ഒ.പി ഹനീഫ്, എൻ.എ അബ്ദുൽ ഖാദർ, ഇബ്രാഹിം നെല്ലിക്കട്ട, ഹുസൈൻ ബേർക്ക, അബ്ദുല്ല ശ്രുക്രിയ, അർഷാദ് എതിർത്തോട്, എം.എം നൗഷാദ്, ഹാരിസ് ബേവിഞ്ച, അനസ് എതിർത്തോട്,നാസർ കാട്ട് കൊച്ചി, ഹനീഫ കരിങ്കപള്ളം, ഷാഹിന സലീം, മൂസാബി ചെർക്കള, അൻഷിഫ അർഷാദ്, സാനിഫ് നെല്ലിക്കട്ട, ശിഹാബ് പുണ്ടൂർ, എം.കെ ഹംസ, ലത്തീഫ് ചെന്നടുക്ക, പി.കെ അബ്ദുൽ റഹ് മാൻ, അജ്മൽ നിലാമുറ്റം, കെ. ഷഫീഖ്, ഹാഷിർ എതിർത്തോട്, പി.സി ഇബ്രാഹിം, ഐ.പി.എം ഇബ്രാഹിം, കെ.എം മഹ്റൂഫ്, എൻ.എ. അബൂബക്കർ, ഉമ്മർ ശുക്രിയ, ജിഎസ് ഇബ്രാഹിം, ഇബ്രാഹിം എതിർത്തോട്, ഗിരി അബൂബക്കർ, കുഞ്ഞി കൃഷ്ണൻ നായർ, അബ്ദുല്ല മലബാർ, ഇബ്രാഹിം മലബാർ, പി.ബി നാസർ, ഷരീഫ് ഗോവ, സുലൈമാൻ കെ.സി, ഷരീഫ് നെല്ലിക്കട്ട, സാബിൽ, കബീർ ബഡും കുഴി, അലി ശ്രുക്രിയ, അബ്ദുല്ല ടി.എ, സക്കരിയ നെല്ലിക്കട്ട, സയീദ് മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മുസ്ലിം ലീഗ് ഓഫീസുകൾ സമൂഹത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള കേന്ദ്രങ്ങളാണെന്ന് പരിപാടിയൈൽ സംസാരിച്ചവർ പറഞ്ഞു.
#MuslimLeague #Nellikatta #OfficeInauguration #KeralaPolitics #YouthLeague #Renovation