city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു സർവേയിലും വിശ്വാസമില്ല; ഞാൻ കാസർകോട്ട് വെച്ച് ലോക് സഭ തെരെഞ്ഞടുപ്പിൽ ട്വൻറി-20 നേടുമെന്ന് പറഞ്ഞത് സത്യമായെങ്കിൽ ഇപ്പോൾ പറയുന്നു യുഡിഎഫ് നിയമസഭയിൽ സ്വെഞ്ചറിയടിക്കും: മുല്ലപ്പള്ളി

കാസർകോട്: (www.kasargodvartha.com 30.03.2021) ഇപ്പോൾ പുറത്ത് വന്ന ചാനലുകളുടെ ഒരു സർവേയിലും തങ്ങൾക്ക് വിശ്വസമില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് ഡിസിസി ഓഫിസിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ കാസർകോട്ട് വെച്ച് കഴിഞ്ഞ ലോക് സഭ തെരെഞ്ഞടുപ്പിൽ ട്വൻറി-20 നേടുമെന്ന് പറഞ്ഞത് സത്യമായെങ്കിൽ ഇപ്പോൾ പറയുന്നു യുഡിഎഫ് നിയമസഭയിൽ സ്വെഞ്ചറിയടിക്കുമെന്ന്. ലോകസഭയിൽ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് നേരിയ വോടിന് കൈവിട്ടത്.

ഒരു സർവേയിലും വിശ്വാസമില്ല; ഞാൻ കാസർകോട്ട് വെച്ച് ലോക് സഭ തെരെഞ്ഞടുപ്പിൽ ട്വൻറി-20 നേടുമെന്ന് പറഞ്ഞത് സത്യമായെങ്കിൽ ഇപ്പോൾ പറയുന്നു യുഡിഎഫ് നിയമസഭയിൽ സ്വെഞ്ചറിയടിക്കും: മുല്ലപ്പള്ളി

രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കിയിലെ മുൻ എം.പി. ജോയിസ് ജോർജ് നടത്തിയ അശ്ലീല പരാമർശം അപലപനീയവും സംസ്ക്കാര ശൂന്യവുമാണ്. ഇക്കാര്യത്തിൽ ജോയിസ് പരസ്യമായി മാപ്പ് പറയണം. മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറയാൻ തയ്യാറാകാതെ വ്യക്തിപരമായ പരാമർശമെന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്.

അശ്ലീല പരാമർശത്തിനെതിരെ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ ശക്തമായി പ്രതിഷേധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജോയിസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ഇടുക്കി എം പിയുമായ ഡീൻ കുര്യാക്കോസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് മുല്ലപ്പള്ളി മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.

ചാനലുകളുടെസർവേയിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണളോടെല്ലാം ജനം മികച്ച രീതിയിൽ പ്രതികരിച്ചിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നു. എന്നാൽ അവർക്ക് അനുകൂലമാണ് സർവേ റിപോർടുകൾ പുറത്ത് വരുന്നത്. ഇത് തന്നെ സർവേയിലെ വൈരുദ്ധ്യത്തെ തുറന്ന് കാട്ടുന്നു. സർവേയുടെ പിന്നാലെ പോയി സമയം കളയരുതെന്നും മുല്ലപ്പള്ളി മാധ്യമ പ്രർത്തകരെ ഓർമിപ്പിച്ചു.

കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനുമാണ് വോട് കൂടുതൽ കിട്ടിയതെന്ന് മുല്ലപ്പള്ളി അവകാശപ്പെട്ടു. ഇത് ആരും നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി കൊച്ചുവർത്തമാനം പറയുന്നതല്ലാതെ വികസനകാര്യം ഒന്നും മിണ്ടുന്നില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പി ആർ വർകിനായി 800 കോടി രൂപ ചിലവഴിച്ചതായാണ് വിവരവകാശത്തിലെ രേഖകൾ വ്യക്തമാക്കുന്നതെന്നും ഇനിയും 200 കോടി ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, LDF, Mullappally Ramachandran, Pinaayi Vijayan, KPCC, If what I said in Kasargod would win the T20I in the Lok Sabha elections is true, now it is being said that the UDF will win in the Assembly: Mullappally.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia