'ഒന്നോ രണ്ടോ രക്തസാക്ഷികൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ, ഭരണം ലഭിക്കാൻ എളുപ്പമാവും'; പ്രവാസി നേതാവിന്റെ കുറിപ്പ് വിവാദമായി; ആയുധമാക്കി ഇടതുപക്ഷം; പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി കെഎംസിസി; സംഘടനയുമായി ബന്ധപ്പെടുത്തേണ്ട, വിമർശിച്ചത് കോൺഗ്രസിനെയെന്ന് അശ്റഫ് പൂച്ചക്കാട് കാസർകോട് വാർത്തയോട്
Feb 25, 2021, 15:32 IST
കാസർകോട്: (www.kasargodvartha.com 25.02.2021) ഒന്നോ രണ്ടോ രക്തസാക്ഷികൾ ഉണ്ടായിരുന്നെങ്കിൽ ഭരണം ലഭിക്കാൻ എളുപ്പമാവുമെന്ന കെഎംസിസി നേതാവിന്റെ ഫേസ്ബുക് കുറിപ്പ് വിവാദമായി. ഇടതുപക്ഷ പ്രവർത്തകർ ഇത് ഏറ്റു പിടിച്ചതോടെ നവമാധ്യമങ്ങളിൽ ചൂടുള്ള ചർചയായി.
അശ്റഫ് പൂച്ചക്കാടിന്റെ പ്രൊഫൈലിൽ നിന്നാണ് വിവാദ കുറിപ്പ് വന്നിരിക്കുന്നത്. സജീവ ലീഗ് പ്രവർത്തകനും കെഎംസിസി അബുദാബി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമാണ് അശ്റഫ്. ലീഗിന്റെ പ്രമുഖ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പ്രൊഫൈലിലുണ്ട്. രണ്ട് യൂത് കോൺഗ്രസുകാർ പെരിയയിൽ കൊല്ലപ്പെട്ടത് മൂലം 19 ലോക്സഭ സീറ്റുകളിൽ വിജയിച്ച് കോൺഗ്രസിനെ രക്ഷിക്കാൻ സാധിച്ചെന്നും കുറിപ്പിൽ പറയുന്നു.
അശ്റഫ് പൂച്ചക്കാടിന്റെ പ്രൊഫൈലിൽ നിന്നാണ് വിവാദ കുറിപ്പ് വന്നിരിക്കുന്നത്. സജീവ ലീഗ് പ്രവർത്തകനും കെഎംസിസി അബുദാബി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമാണ് അശ്റഫ്. ലീഗിന്റെ പ്രമുഖ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പ്രൊഫൈലിലുണ്ട്. രണ്ട് യൂത് കോൺഗ്രസുകാർ പെരിയയിൽ കൊല്ലപ്പെട്ടത് മൂലം 19 ലോക്സഭ സീറ്റുകളിൽ വിജയിച്ച് കോൺഗ്രസിനെ രക്ഷിക്കാൻ സാധിച്ചെന്നും കുറിപ്പിൽ പറയുന്നു.
വിമർശനങ്ങളെ തുടർന്ന് അശ്റഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി കെഎംഎംസിസി അബുദാബി - കാസർകോട് ജില്ലാ കമിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കൊലപാതക രാഷ്ട്രീയത്തെ എതിർക്കുന്ന സമൂഹത്തിന് കളങ്കിതമാണ് പോസ്റ്റ്, ഇതിന് മുമ്പും സമാനമായ കമന്റുകൾ ഉണ്ടായിട്ടുണ്ട്, സംഘടനക്ക് ദോഷമാകുന്ന സാഹചര്യത്തിലും വിശദീകരണം തൃപ്തികരം അല്ലാത്തതിനാലും പ്രസിഡന്റ് സ്ഥാനത്ത് നീക്കുന്നതായി നേതാക്കളായ അസീസ് പെർമുദെ, ഹനീഫ് പടിഞ്ഞാർമൂല എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ താൻ വിമർശിച്ചത് കോൺഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രനെയുമാണെന്നും ആ ചർചയിലെ ഒരു കമന്റ് മാത്രം അടർത്തി തന്റെ ഫോടോ ചേർത്ത് തേജോവധം ചെയ്യുന്നുവെന്ന് അശ്റഫ് പൂച്ചക്കാട് കാസർകോട് വാർത്തയോട് പറഞ്ഞു. താൻ കെഎംസിസി യുടെ ഉത്തരവാദിത്വപ്പെട്ട പ്രവർത്തകനാണെങ്കിലും വിവാദങ്ങളുമായി സംഘടനയെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണകൂടത്തെ താൻ വിമർശിച്ചിട്ടില്ലെന്നും കോവിഡ് കാലത്ത് സർകാർ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് അബ്ദുർറഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ പ്രതിരോധത്തിലായ മുസ്ലിം ലീഗിന് പ്രവർത്തകന്റെ കുറിപ്പും ചർചയായിട്ടുണ്ട് . ഔഫ് വധക്കേസിൽ യൂത് ലീഗ് ഭാരവാഹികൾ അടക്കം ഉൾപ്പെട്ടത് ഇടതുപക്ഷം നിയമസഭാ തെരെഞ്ഞെടുപ്പിൽ ആയുധമാക്കുമെന്ന് ഉറപ്പാണ്. അതിനിടെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള തന്ത്രമെന്ന ആക്ഷേപം കൂടി കേൾക്കേണ്ടി വരുന്നത് പാർടിക്ക് തന്നെ ദോഷമാണെന്നാണ് വിലയിരുത്തൽ. യുഡിഎഫ് ഉയർത്തുന്ന അക്രമ രാഷ്ട്രീയമെന്ന ആരോപണത്തെ നേരിടാൻ ഇടതുപക്ഷത്തിന് കരുത്ത് പകരുന്നതാണ് ഔഫിന്റെ കൊലപാതകവും ലീഗ് അനുഭാവിയുടെ ഫേസ്ബുക് കുറിപ്പും. ഇത് മുൻകൂട്ടി കണ്ട് കൊണ്ട് മുസ്ലിം ലീഗ് അനുഭാവികളിൽ ചിലരും ഈ കുറിപ്പിനെ എതിർത്തു കൊണ്ട് രംഗത്തുണ്ട്.
അതിനിടെ വിമർശനവുമായി കേരള പ്രവാസി സംഘവും രംഗത്തെത്തി. കെഎംസിസി നേതാവ് അശ്റഫിന്റെ കുറിപ്പിലൂടെ മനുഷ്യനെ കുരുതി കൊടുത്തു അധികാരം കൊയ്യുന്ന നയമാണോ സ്വീകരിക്കുന്നതെന്ന് ജനങ്ങളോട് തുറന്നു പറയാൻ സംഘടന തയ്യാറാവണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Martyr's day, Government, Muslim-league, Congress, LDF, Social-Media, Muslim-league-Leaders, Kanhangad, Politics, 'If only there were one or two martyrs, it would be easier to be rule'; Muslim League activist's post controversial.