city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണ നിലനിര്‍ത്താന്‍ വാങ്ങിയ കെട്ടിടം വില്‍പ്പനക്ക്; ഉടമസ്ഥാവകാശമുന്നയിച്ച് ലീഗും രംഗത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.12.2017) ഐഎന്‍എല്‍ സ്ഥാപകനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ  സ്മരണ നിലനിര്‍ത്താന്‍ അതിഞ്ഞാലില്‍ വാങ്ങിയ കെട്ടിടം വില്‍പ്പനക്ക് വെച്ചു. സംസ്ഥാനപാത അതിഞ്ഞാലില്‍ രണ്ടര സെന്റ് സ്ഥലത്ത് രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇബ്രാഹിം സുലൈമാന്‍ സേട്ട് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിനാണ്.

എന്നാല്‍ കെട്ടിടത്തിന് അവകകാശമുന്നയിച്ച് ലീഗ് രംഗത്തുവന്നതോടെ ഇതേചൊല്ലി തര്‍ക്കവും ഉടലെടുത്തു. പരേതനായ വ്യവസായ പ്രമുഖന്‍ എം ബി മൂസയുടെ മകന്‍ എം ബി അഷ്‌റഫ് ചെയര്‍മാനായ ട്രസ്റ്റില്‍ എം ഇബ്രാഹിം, ബെസ്റ്റോ മുഹമ്മദ്, എം ഹമീദ്ഹാജി, ബി മുഹമ്മദ്, പി അബ്ദുല്‍ കരീം, എം അബ്ദുല്‍ ഷാഫി, കെ കുഞ്ഞി മൊയ്തീന്‍, എം ബി എം ബഷീര്‍, കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ അംഗങ്ങളാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 15 പേര്‍ 20,000 രൂപ വീതം മൂന്നുലക്ഷവും എം ബി മൂസയുടെ കുടുംബം നല്‍കിയ ഒരുലക്ഷവും മറ്റ് ഉദാരമതികളില്‍ നിന്ന് പതിനായിരം രൂപ വീതം പിരിച്ചുകിട്ടിയ ഏഴുലക്ഷം രൂപക്കാണ് കെട്ടിടം വാങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഓഫീസ് കെട്ടിടം ഒരുക്കാമെന്ന നിലയിലായിരുന്നു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രൂപീകരണം. എന്നാല്‍ അന്നത്തെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ലീഗില്‍ ലയിച്ചു. ഇതോടെ ഐഎന്‍എല്‍ ഓഫീസ് സ്വപ്നം തകര്‍ന്നു.

ഇതിനിടെ പ്രമുഖ കലാകായിക സംഘടനയായ അരയാല്‍ ബ്രദേഴ്സിന് കെട്ടിടത്തിന്റെ രണ്ടാംനില വാടകക്ക് നല്‍കി. താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി ലഭിച്ച മൂന്നുലക്ഷം രൂപ നിര്‍ധന കുടുംബത്തിന് സഹായധനമായി നല്‍കുകയും ചെയ്തു. ഇതിനിടെ ചെയര്‍മാന്‍ സ്ഥാനം എം ബി അഷറഫ് രാജി വെച്ചു. എം ഹമീദ്ഹാജി പുതിയ ചെയര്‍മാനാവുകയും ചെയ്തു. കെട്ടിടം വില്‍പ്പന നടത്താന്‍ തീരുമാനിച്ചതിന്റെ മുന്നോടിയായി മുറി ഒഴിഞ്ഞു തരാന്‍ അരയാല്‍ ബ്രദേഴ്സിനോട് ചാരിറ്റബിള്‍ ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ഐഎന്‍എല്ലുകാരൊക്കെ ഇപ്പോള്‍ മുസ്ലിംലീഗുകാരായതിനാല്‍ ട്രസ്റ്റില്‍ അവകാശതര്‍ക്കം രൂക്ഷമാണ്.
ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണ നിലനിര്‍ത്താന്‍ വാങ്ങിയ കെട്ടിടം വില്‍പ്പനക്ക്; ഉടമസ്ഥാവകാശമുന്നയിച്ച് ലീഗും രംഗത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Political party, Politics, Ibrahim Sulaiman Sait memorial building for sale
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia