city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അങ്കം മുറുകുന്നു; ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെയും സമാന്തരയോഗങ്ങള്‍ സജീവം

കാസര്‍കോട്: (www.kasargodvartha.com 21/09/2017) ഡി സി സി പ്രസിഡണ്ടിന്റെ ഏകാധിപത്യനിലപാടുകള്‍ക്കെതിരെ ഐ വിഭാഗം ശക്തമായ പടനീക്കങ്ങളുമായി മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നതിനിടെ ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ എ ഗ്രൂപ്പിന്റെ കരുനീക്കങ്ങളും സജീവമായി. വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് ജില്ലയിലെ നേതാക്കള്‍ അടക്കമുള്ള എ ഗ്രൂപ്പ് പ്രമുഖരുടെ അടിയന്തിരയോഗം പയ്യന്നൂരില്‍ ചേരും.

പയ്യന്നൂരിലെ ടൂറിസ്റ്റ് ഹോമില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന രഹസ്യയോഗത്തില്‍ മുന്‍മന്ത്രി കെ സി ജോസഫ് പങ്കെടുക്കും. സംസ്ഥാനത്തെ എ ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് കെ സി ജോസഫ്. എ വിഭാഗക്കാരായ കെ പി സി സി അംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡണ്ടുമാര്‍, പോഷക സംഘടനാജില്ലാപ്രസിഡണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
അങ്കം മുറുകുന്നു; ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെയും സമാന്തരയോഗങ്ങള്‍ സജീവം

ജില്ലകളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കരുതെന്ന് എ ഐ സി സിയും കെ പി സി സിയും കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയിലെ ഗ്രൂപ്പ് നേതാക്കള്‍ മറ്റൊരു ജില്ലയില്‍ ഒത്തുകൂടുന്നത്. കാസര്‍കോട്ടെ എ ഗ്രൂപ്പിന്റെ കരുത്ത് തെളിയിക്കുന്നതോടൊപ്പം എ ഗ്രൂപ്പിന്റെ വെല്ലുവിളികളെ അതിജീവിക്കുകയെന്നതും ഗ്രൂപ്പ് യോഗത്തിന്റെ ലക്ഷ്യമാണ്.

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ പരിപാടികളെല്ലാം ബഹിഷ്‌കരിച്ചുകൊണ്ടാണ് ഐ വിഭാഗം എ ഗ്രൂപ്പിനെതിരായ നീക്കങ്ങള്‍ നടത്തുന്നത്. ഹക്കീം സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഐ ഗ്രൂപ്പിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം. ഡി സി സി പ്രസിഡണ്ട് സ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നും എ ഗ്രൂപ്പ് പിടിച്ചെടുത്തതോടെയാണ് ജില്ലയില്‍ ഇരുഗ്രൂപ്പുകളും തമ്മിലുള്ള പോര് രൂക്ഷമായത്. അതിനിടെ എ ഗ്രൂപ്പിനെതിരായ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങളും സജീവമാണ്.

ഗ്രൂപ്പ് പോര് കാരണം ജില്ലയില്‍ കോണ്‍ഗ്രസ് നിശ്ചയിക്കുന്ന പരിപാടികളൊന്നും നടക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ച സമരപരിപാടികള്‍ പോലും ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇക്കാരണത്താല്‍ സാധിക്കുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Politics, DCC, Meeting, Programme, Leader, I Group, A Group, K C Joseph, I Group and A Group meeting held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia