city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎമ്മിന്റേത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം: ഹിന്ദു ഐക്യവേദി

ബോവിക്കാനം: (www.kasargodvartha.com 11.01.2017) സിപിഎമ്മിന്റേത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കി അതിന്റെ മറവില്‍ സ്ഥാപനങ്ങളും മറ്റും തല്ലിത്തകര്‍ത്ത് ആളുകളെ അക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി രാജന്‍ മൂളിയാര്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ബോവിക്കാനത്ത് പോഷകസംഘടനായായ ഡിവൈഎഫ്‌ഐയെ ഉപയോഗിച്ചാണ് സിപിഎം അക്രമം നടത്തിയതെന്നും യാതൊരു പ്രകേപനവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്റേത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം: ഹിന്ദു ഐക്യവേദി


നഗരത്തിലൂടെ ഒട്ടോ ഓടിച്ചു പോവുകയായിരുന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ ജി ഭരതരാജിന്റെ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി തല്ലിത്തകര്‍ത്തതായും അക്രമണത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരതരാജിന് ഏഴ് തുന്നലുകളുണ്ട്. ഡിവൈഎഫ്‌ഐ അക്രമണത്തില്‍ പരിക്കേറ്റ വാമനാചാര്യയും, ഭരതനും കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് നഗരത്തില്‍ ഡിവൈഎഫ്‌ഐ മൂളിയാര്‍ വില്ലേജ് സെക്രട്ടറി ഉദയന്‍ മുണ്ടപ്പള്ളത്തിന്റെ നേതൃത്വത്തില്‍ വന്‍ അക്രമണമാണ് അഴിച്ച് വിട്ടതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹന ഗതാഗതങ്ങള്‍ സ്തംഭിപ്പിച്ച് നഗരത്തിലെത്തിയവരെ വിരട്ടി ഓടിച്ചതായും ഓട്ടോ ഓടിച്ച് പോവുകയായിരുന്ന ഭരതനെ പ്രകോപനമില്ലാതെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വാനമനാചാര്യയുടെ സ്വര്‍ണ്ണക്കട അക്രമികള്‍ തകര്‍ത്തു. കടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന അദ്ദേഹത്തിന്റെ മാരുതി 800 കാര്‍ അഗ്‌നിക്കിരയാക്കി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമണത്തില്‍ പ്രതിഷേധിച്ച് മൂളിയാര്‍ പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി വ്യാഴാഴ്ച കരിദിനമാചരിക്കും.

Keywords:  Kerala, kasaragod, BJP, CPM, Bovikanam, Politics, Political party, Assault, Attack, Hindu Aikyavedi on Bovikkanam clash

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia