city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspended | യൂത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: എറ്റുവിളിച്ച 5 പേരെ സസ്‌പെന്‍ഡ് ചെയ്‌തു; വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കൂടുതൽ നടപടികളുമായി സംസ്ഥാന നേതൃത്വം. മുദ്രാവാക്യം ഏറ്റ് വിളിച്ച കാഞ്ഞങ്ങാട് നഗരസഭയിലെ ഫവാസ്, അജ്മൽ, അഹ്‌മദ്‌ അഫ്സൽ, സാബിർ, സഅദ് എന്നിവരെയാണ് സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി സംസ്ഥാന ജെനറൽ സെക്രടറി പി കെ ഫിറോസ് അറിയിച്ചു.
        
Suspended | യൂത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: എറ്റുവിളിച്ച 5 പേരെ സസ്‌പെന്‍ഡ് ചെയ്‌തു; വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കും

കൂടാതെ അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങൾ വിളിക്കാൻ ചുമതലപ്പെടുത്തിയവരല്ലാത്തവർ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഫിറോസ് വ്യക്തമാക്കി.
          
Suspended | യൂത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: എറ്റുവിളിച്ച 5 പേരെ സസ്‌പെന്‍ഡ് ചെയ്‌തു; വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കും

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ യൂത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ എ മാഹിൻ, സി കെ മുഹമ്മദലി എന്നിവരെ നിയോഗിച്ചിരുന്നു. ഇവരുടെ റിപോർടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ സംഘടനയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.
         
Suspended | യൂത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: എറ്റുവിളിച്ച 5 പേരെ സസ്‌പെന്‍ഡ് ചെയ്‌തു; വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കും

Keywords: News, Kerala News, Kasaragod News, Muslim League, Muslim Youth League, Politics, Political News, Kerala Politics, Hate slogans at youth league rally: 5 suspended. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia