Youth League | മണിപ്പൂറിന് ഐക്യദാർഢ്യവുമായി യൂത് ലീഗ് നടത്തിയ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; പ്രവർത്തകനെ പുറത്താക്കി; മാപ്പർഹിക്കാത്ത തെറ്റെന്ന് പികെ ഫിറോസ്
Jul 26, 2023, 13:11 IST
കാസർകോട്: (www.kasargodvartha.com) യൂത് ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അബ്ദുൽ സലാം എന്ന പ്രവർത്തകനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. യൂത് ലീഗ് സംസ്ഥാന ജെനറൽ സെക്രടറി പി കെ ഫിറോസാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
‘മുസ്ലിം യൂത് ലീഗ് സംസ്ഥാന കമിറ്റി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർടി കണക്കാക്കുന്നത്. അതിനാൽ മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപാലിറ്റിയിലെ അബ്ദുൽ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു', പ്രസ്താവനയിൽ പറയുന്നു.
യൂത് ലീഗ് ദേശീയ ജെനറൽ സെക്രടറി അഡ്വ. ഫൈസൽ ബാബുവാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുസ്ലിം ലീഗിന്റെയും മറ്റ് പോഷക സംഘടനകളുടെയും നേതാക്കളും സംബന്ധിച്ചിരുന്നു. പൊതുയോഗത്തിന് മുന്നോടിയായി നടന്ന റാലിക്കിടെയായിരുന്നു പ്രവർത്തകൻ വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.
Keywords: Youth League, MYL, PK Firos, Slogan, Rally, Manipur, Violence, Action, Hate sloganeering during rally; Youth League activists fired.