പഞ്ചായത്ത് പ്രസിഡന്റിനും അംഗത്തിനും മര്‍ദനം: ചൊവ്വാഴ്ച ഉച്ച വരെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍
Jan 30, 2017, 20:03 IST
കുറ്റിക്കോല്‍ : (www.kasargodvartha.com 30.01.2017) കുറ്റിക്കോല്‍ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കയ്യാങ്കളിക്കിടെ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി, പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേല്‍ എന്നിവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ച വരെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് വിമതരും ബിജെപിയും ചേര്‍ന്നാണ് കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം കയ്യാളുന്നത്. ഹര്‍ത്താലിന് കോണ്‍ഗ്രസും ബിജെപിയും രഹസ്യപിന്തുണ നല്‍കുമെന്നാണ് സൂചന.
പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസിയും പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേലും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം പഞ്ചായത്തംഗങ്ങളും പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ ബഹളം; വനിതാപഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്തംഗത്തിനും മര്‍ദനമേറ്റു

Keywords: Kerala, kasaragod, Panchayath, Assault, Attack, Harthal, Kuttikol, CPM, Congress, BJP, Politics, Political party, Injured, hospital, clash-in-kuttikkol-panchayath,