ഹമീദലി ഷംനാടും കെഎസ് അബ്ദുല്ലയും മുസ്ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കളെന്ന് സി ടി അഹ് മദലി
Jan 15, 2021, 20:23 IST
കാസർകോട്: (www.kasargodvartha.com 15.01.2021) ഹമീദലി ഷംനാടും കെ.എസ് അബ്ദുല്ലയും മുസ്ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കളായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹ് മദലി അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹമീദലി ഷംനാട്, കെഎസ് അബ്ദുല്ല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം കോട്ടയായ നാദാപുരത്ത് നിന്ന് ജയിച്ച് എംഎൽഎയും പിന്നീട് രാജ്യസഭാംഗവും പി എസ് സി മെമ്പറും നഗരസഭാ ചെയർമാനുമായ ഷംനാട് എല്ലാ മേഖലകളിലും സംശുദ്ധമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. വിദ്യാഭ്യാസ കാര്യത്തിൽ ഏറെ തൽപരനായിരുന്ന അദ്ദേഹം വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന സമുദായത്തെ ഉന്നത നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നും സി ടി പറഞ്ഞു.
കെ എസ് കാസർകോട്ടെ മതസൗഹാർദ്ദത്തിൻ്റെ അംബാസിഡറായിരുന്നു. കാസർകോട്ട് സംഘർഷവും സംഘട്ടനവുമൊക്കെ നടന്ന കാലങ്ങളിൽ മതസൗഹാർദ്ദം പുനസ്ഥാപിക്കാനും, കലാപങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനുള്ള സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച കെ എസ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി.
ഈ രണ്ട് നേതാക്കളുടെയും കാൽപാടുകൾ പിന്തുടർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പുതിയ തലമുറ മുന്നോട്ട് വരണമെന്നും സി ടി കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ ഹമീദലി ഷംനാട് അനുസ്മരണവും ബശീർ വെള്ളിക്കോത്ത് കെ എസ് അബ്ദുല്ല അനുസ്മരണ പ്രഭാഷണവും നടത്തി.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, വൈസ് പ്രസിഡന്റ് എം ബി യൂസുഫ്, സെക്രടറി പി എം മുനീർ ഹാജി, നിയോജക മണ്ഡലം ജനറൽ സെക്രടറിമാരായ എ എം കടവത്ത്, കെ ഇ എ ബക്കർ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, എ ബി ശാഫി, അഡ്വ. എം ടി പി കരീം, എം അബ്ബാസ്, യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അശ്റഫ് എടനീർ, കെ എസ് അൻവർ സാദത്ത്, കെ.പി മുഹമ്മദ് അശ്റഫ് എ അഹ് മദ് ഹാജി, എ പി ഉമർ, സി എ അബ്ദുല്ലകുഞ്ഞി, അൻവർ ചേരങ്കൈ, ശരീഫ് കൊടവഞ്ചി, ഹസൻ നെക്കര, അബ്ദുൽ ഖാദർ കല്ലട്ര, അഡ്വ. വി എം മുനീർ, ഖാദർ ബദ്രിയ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Political party, Politics, Muslim-league, Meet, Remembrance, C.T Ahmmed Ali, Hameed Ali Shamnad and KS Abdullah are the leaders who gave direction to the Muslim League: CT Ahmadali.
< !- START disable copy paste -->