കാസര്‍കോട് ഡിസിസി പ്രസിഡന്റിനെതിരെയുള്ള പരാതി തള്ളി കെപിസിസി പ്രസിഡന്റ്, ഹക്കീം കുന്നില്‍ മാറില്ല, പ്രസിഡന്റ് സ്ഥാനത്ത് തുടരും
Jun 13, 2019, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2019) ഡിസിസി പ്രസിഡന്റായി ഹക്കീം കുന്നില്‍ തുടരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം കാസര്‍കോട് ഡിസിസിയില്‍ അഭിപ്രായവത്യാസങ്ങള്‍ പ്രകടമായിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവിശ്യപ്പെട്ട് ചില അംഗങ്ങള്‍ കെപിസിസിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ വിശദീകരണം ഉണ്ടായത്. കാസര്‍കോട് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സജീവമായി പ്രവര്‍ത്തിച്ചെന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസുകളില്‍ ഭയമില്ലാതെ പഠിക്കാന്‍ കഴിയുന്നില്ലെന്നും, ഇതിന് പിന്നില്‍ സിപിഎംന്റെ ഫാസിസ്റ്റ് നിലപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പാര്‍ടിയുടെ നിലനില്‍പ്പ് അപകടത്തിലാണെങ്കിലും നേതാക്കന്‍മാര്‍ ഇത് തിരിച്ചറിയുന്നില്ലെന്നും കേരളാ കോണ്‍ഗ്രസ്സിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )
Keywords: Kerala, news, kasaragod, Politics, DCC, Hakeem Kunnil, KPCC-president, hakeem kunnil will continues as dcc president