city-gold-ad-for-blogger

കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്‌ പ്രതികളുടെ ഭാര്യമാരുടെ നിയമനം റദ്ദാക്കി ഇരകളോട് നീതി കാണിക്കാൻ സി പി എം തയ്യാറാകണമെന്ന് ഹകീം കുന്നിൽ

കാസർകോട്: (www.kasargodvartha.com 20.06.2021) കല്ല്യോട്ട് ഇരട്ടക്കൊലക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സി പി എമിന് നേരത്തെ പറഞ്ഞ വാക്കുകളിൽ ആത്മാർഥതയില്ലെന്ന് ഡിസിസി പ്രസിഡൻ്റ് ഹകീം കുന്നിൽ. കൊലപാതകം നടന്നപ്പോൾ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ സി പി എം, പിന്നീട് പ്രതികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞു.                          
കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്‌ പ്രതികളുടെ ഭാര്യമാരുടെ നിയമനം റദ്ദാക്കി ഇരകളോട് നീതി കാണിക്കാൻ സി പി എം തയ്യാറാകണമെന്ന് ഹകീം കുന്നിൽ

പൊതുഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെങ്കിലും സുപ്രീം കോടതി ഇടപെട്ട് കേസന്വേഷണം സിബിഐക്ക് കൈമാറി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികളെയും കുടുംബത്തെയും സംരക്ഷിക്കാനാണ് സി പി എം ശ്രമിക്കുന്നത്.

സി പി എമിൻ്റെ വാക്കിൽ ആത്മാർഥതയില്ലാത്തത് കൊണ്ടാണ് പ്രതികളുടെ ഭാര്യമാർക്ക് പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകി ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയത്. നിയമനം റദ്ദാക്കണമെന്നും ഇരകളോട് നീതി കാണിക്കാൻ സി പി എം തയ്യാറാകണമെന്നും ഹകീം കുന്നിൽ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Periya, Murder, Accuse, wife, Appointment, Hospital, District-Hospital, CPM, Congress, Political party, Politics, DCC, President, Hakeem Kunnil urges CPI (M) to cancel appointment of wives of accused in kalliot double murder case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia