city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം സിപിഎമ്മും ബിജെപിയും ഉപേക്ഷിക്കണമെന്ന് ഹക്കീം കുന്നില്‍

ചെറുവത്തൂര്‍:  (www.kasargodvartha.com 02.01.2017)  ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നേതൃത്വത്തില്‍ നിന്നു തന്നെയുള്ള നീക്കം സിപിഎമ്മും ബിജെപിയും ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. ചെറുവത്തൂരില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനനുസൃതമായ പ്രവര്‍ത്തന സ്വാതന്ത്ര്യം എല്ലാവര്‍ക്കും എല്ലായിടത്തും അനുവദിക്കപ്പെടണം. സിപിഎമ്മും ബിജെപിയും ചില സ്ഥലങ്ങളില്‍ തങ്ങള്‍ക്കു  മാത്രമേ പ്രവര്‍ത്തിക്കാന്‍ പൂടുള്ളു എന്ന് ധരിച്ചു വെച്ചിരിക്കുന്നു. അതിന്റെ പരിണിതഫലമാണ് തുടരെ തുടരെയുള്ള അക്രമണങ്ങള്‍. ഇരുപാര്‍ട്ടികളിലെയും ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ തന്നെ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ ശ്രമിക്കുകയാണ്.

ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം സിപിഎമ്മും ബിജെപിയും ഉപേക്ഷിക്കണമെന്ന് ഹക്കീം കുന്നില്‍


ജില്ലാ ഭരണകൂടവും ആഭ്യന്തര വകുപ്പും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വശപ്പെടാതെ സമാധാനാന്തരീക്ഷം നില നിര്‍ത്താന്‍ അടിയന്തിര ശ്രമങ്ങള്‍ നടത്തണം. കാസര്‍കോട് ജില്ലയുടെ വികസനം എന്നത് ഒരു പൊതു വികാരമായി നില്‍ക്കുന്ന അവസരത്തില്‍ ഇരു പാര്‍ട്ടികളും നിരന്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ജില്ലയെ പിന്നോട്ട് നയിക്കാനേ ഉതകൂ എന്നും ഡിസിസി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

Keywords:  Kerala, kasaragod, BJP, CPM, Congress, Cheruvathur, Hakeem Kunnil, Political party, Clash, Attack, Assault, Politics, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia