ജില്ലയിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതം: ഹക്കീം കുന്നില്‍
Jan 3, 2017, 11:37 IST
രാജ്യം നോട്ടുക്ഷാമത്തില്‍ വലയുകയും ജനങ്ങളുടെ അടിസ്ഥാന അടിയന്തിര ആവശ്യമായ റേഷന്‍ പോലും നല്‍കാതെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് ദയനീയമായ സ്ഥിതിയിലായി നില്‍ക്കുകയുമാണ്. ഇതിന്റെ ജാള്യത മറക്കാനും യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുമാണ് ഇരു കക്ഷികളുടെയും ശ്രമമെന്നും, ഇത് ഇരു പാര്‍ട്ടികളും പയറ്റി തെളിഞ്ഞ അടവാണെന്നും, ഇത് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള ഇരു കക്ഷികളുടെയും കുത്സിത ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഹക്കീം കുന്നില്‍ അഭ്യര്‍ത്ഥിച്ചു.
തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മന്ത്രിയെ പോലും അക്രമിക്കാനും, ജനാധിപത്യ രീതിയില്‍ സമരം നടത്തുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ച ബിജെപി ഇന്ന് ജനാധിപത്യത്തെ പറ്റി മുതലക്കണ്ണീരൊഴുക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചീമേനിയിലേക്ക് നടത്തിയ ജാഥയുടെ മുദ്രാവാക്യത്തോടു പോലും കൂറു പുലര്‍ത്താന്‍ കഴിയാത്ത ബി ജെ പി നേതൃത്വവും, പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇതര പാര്‍ട്ടിക്കാരെ അസഹിഷ്ണുതയോടെ സമീപിക്കുന്ന സിപിഎം നേതൃത്വവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ജില്ലയില്‍ സമാധാനം പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന സമാനമനസ്‌കരായ എല്ലാവരുമായും യോജിച്ചു കൊണ്ട് രാഷ്ട്രീയമായ നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: kasaragod, Politics, Political party, CPM, BJP, Congress, Hakeem Kunnil, DCC, Cheemeni, Hakeem Kunnil on CPM-BJP clash