city-gold-ad-for-blogger

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍

കൊല്ലം: (www.kasargodvartha.com 31.10.2018) മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത്ത് (30) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു കൈളിലെയും ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടി വയ്ക്കുകയായിരുന്നുവെന്ന് പറയുന്നു.

ബുധനാഴ്ച രാവിലെയാണു സംഭവം. അപകടാവസ്ഥയില്‍ കണ്ടയുടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസറാണ്. രണ്ടുവര്‍ഷമായി മന്ത്രിയുടെ ഗണ്‍മാനായി ജോലി നോക്കുന്നു. അവിവാഹിതനാണ്.

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റു മരിച്ച നിലയില്‍

സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വൃക്തിപരമായ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്കു കാരണമെന്നും മന്ത്രി വ്യക്തമാക്കി.

കടയ്ക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

മൃതദേഹത്തിന് സമീപത്ത് നിന്നും സുജിത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായാണ് വിവരം. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gunman of Kerala minister Mathew T Thomas found dead, Kollam, news, Politics, Minister, Police, Deadbody, Obituary, Kerala,Top-Headlines.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia