city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി ഭരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു; സിപിഎമ്മിന്റേത് സെല്‍ഭരണം, ബിജെപിക്കും സിപിഎമ്മിനുമെതിരെ തുറന്നടിച്ച് ഗുജറാത്ത് മുന്‍ ഡിജിപി

കാസര്‍കോട്: (www.kasargodvartha.com 20.03.2018) കേന്ദ്രത്തിലെ ബിജെപി ഭരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് അതിഥി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസന്തുഷ്ടരാണ്. വര്‍ഗീയ ഫാസിസം ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവിതം ദുസഹമാക്കുകയും ചെയ്യുന്നു.

കേരളത്തില്‍ സിപിഎമ്മിന്റേത് സെല്‍ ഭരണമാണ്. പാര്‍ട്ടി കേഡര്‍മാരാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഎം ഭരണത്തിലെത്തുമ്പോള്‍ പ്രത്യയശാസ്ത്രപരമായ ഈ ദൂഷ്യഫലം ജനാധിപത്യത്തിന് ഹാനികരമാകുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും കൊലപാതക രാഷ്ട്രീയം ഏറെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. പോലീസിനെ പിടിച്ചുനിര്‍ത്തുന്ന സിപിഎം നയം കൊലപാതക രാഷ്ട്രീയത്തിന് പ്രോത്സാഹനമാകുന്നു. പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

കേരളത്തിന്റെ ക്രമസമാധാന ചുമതല തനിക്ക് നല്‍കിയാല്‍ ഒരു മാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് നാടിനെ എങ്ങനെ സമാധാനത്തില്‍ കൊണ്ടുവരാമെന്ന് കാണിച്ചുതരാം. അതേസമയം മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കേരളത്തില്‍ ഇസ്ലാമിന്റെ സ്വാധീനം സാമൂഹ്യപരവും വാണിജ്യപരവും ആത്മീയപരവുമാണ്. ഇതുകൊണ്ട് കേരളത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇവിടെ സാമുദായിക സൗഹാര്‍ദവും നിലനില്‍ക്കുന്നു. അതേസമയം ഇവിടുത്തെ സാമുദായികാന്തരീക്ഷം കലുഷിതമാക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ഒരുപോലെ ശ്രമം നടത്തുകയാണെന്ന് ശ്രീകുമാര്‍ കുറ്റപ്പെടുത്തി.

വടക്കേ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. ജമ്മു കാശ്മീരില്‍ ഒരു ഭാഗത്ത് പാക്കിസ്ഥാനും തീവ്രവാദ സംഘടനകളും അവിടുത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു. അതേസമയം ഭരണകൂടത്തിന്റെ അതിക്രമങ്ങളും അരങ്ങേറുന്നു. കശ്മീരില്‍ കുഴപ്പങ്ങള്‍ക്ക് ശ്രമിക്കുന്നവരെ ഉടന്‍ തന്നെ വെടിവെച്ചുകൊല്ലുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയാണ്. അതിനു പകരം അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സമാധാനത്തിന് വേണ്ടിയുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. അതിന് വീഴ്ച സംഭവിച്ചാല്‍ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയ്‌ക്കെതിരാകുന്ന അവസ്ഥയുണ്ടാകും. ഇത് ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു; സിപിഎമ്മിന്റേത് സെല്‍ഭരണം, ബിജെപിക്കും സിപിഎമ്മിനുമെതിരെ തുറന്നടിച്ച് ഗുജറാത്ത് മുന്‍ ഡിജിപി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, BJP, Political party, Politics, Gujarat Ex DGP against BJP and CPM
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia