city-gold-ad-for-blogger

ജനറല്‍ ആശുപത്രി കെട്ടിട സമുച്ചയം: സിപിഎം രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 22.01.2017) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി ജനറല്‍ ആശുപത്രിക്കനുവദിച്ച കെട്ടിടത്തിന്റെ കാര്യത്തില്‍ സിപിഎം രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

നബാര്‍ഡ് മുഖേന കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഇരുന്നൂറിലധികം പദ്ധതികളില്‍ ഏറ്റവും ബൃഹത്തായ പദ്ധതിയായിരുന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് 8.4 കോടി രൂപ ചിലവില്‍  നിര്‍മിക്കുന്ന എട്ടു നില കെട്ടിടം. ഇത് നിര്‍മ്മിക്കാനുള്ള തീരുമാനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് കൊണ്ടു പിണറായി സര്‍ക്കാരും സിപിഎമ്മും ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുകയാണെന്നും എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

ജനറല്‍ ആശുപത്രി കെട്ടിട സമുച്ചയം: സിപിഎം രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന് എ അബ്ദുര്‍ റഹ് മാന്‍


എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം പാവപ്പെട്ട നൂറു കണക്കിന് രോഗികളുടെ ആശ്രയമായ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 15 ശതമാനം സര്‍ക്കാര്‍ വിഹിതവും 85 ശതമാനം നബാര്‍ഡ് വായ്പയും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് 15 ശതമാനം സര്‍ക്കാര്‍ വിഹിതം കെട്ടിവെച്ചത് കൊണ്ടാണ് ആശുപത്രി കെട്ടിട സമുച്ചയത്തിന് നബാര്‍ഡ് വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുതകള്‍ മറിച്ച് വെച്ചു കൊണ്ട് ജനറല്‍ ആശുപത്രിയുടെ വന്‍കിട പദ്ധതി തങ്ങളുടെ അക്കൗണ്ടില്‍ വരവ് വെക്കാനും അത് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള സിപിഎം നീക്കം അപഹാസ്യവും വിരോധാഭാസവുമാണ്. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

നബാര്‍ഡിന്റെ വായ്പ സഹായത്തോടെ നിര്‍മ്മിക്കുന്ന എട്ട് നില കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിക്കാതെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തറക്കല്ലിട്ടത്. ഇത് രാഷ്ട്രീയ തട്ടിപ്പാണ്. ജനങ്ങളെ ഒന്നടങ്കം വിഢികളാക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ തങ്ങളുടേതാക്കി മാറ്റാനുള്ള സിപിഎം ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത്തരം വില കുറഞ്ഞ നീക്കങ്ങളില്‍ നിന്നും സര്‍ക്കാരും സിപിഎമ്മും പിന്‍തിരിയണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

Keywords:  Kerala, kasaragod, General-hospital, Muslim-league, UDF, LDF, CPM, Pinarayi-Vijayan, Stone laid, Foundation Stone, NABARD, Loan, Building, CM, A Abdur Rahman, General hospital new block foundation stone ceremony: A Abdur Rahman against CPM 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia