city-gold-ad-for-blogger

ജി സുധാകരന്റെ അടുത്ത നീക്കം എങ്ങോട്ട്: കോൺഗ്രസ് വേദിയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം, ബിജെപി ക്ഷണം വെളിപ്പെടുത്തി

G Sudhakaran speaking at a political event
Photo Credit: Facebook/ G Sudhakaran

● ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തിൽ 'കേരളം നമ്പർ വൺ' ആണെന്ന് സി.പി.എമ്മിനെതിരെ കുറ്റപ്പെടുത്തി.
● 63 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നു, നിലവിൽ മെമ്പർഷിപ്പ് ഒഴികെ എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞിരിക്കുകയാണ്.
● കോൺഗ്രസിനും ബി.ജെ.പിക്കുമായി അദ്ദേഹം വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന സൂചനയാണ് ഇത് നൽകുന്നത്.

ആലപ്പുഴ: (KasargodVartha) പാർട്ടിയെ പൂർണ്ണമായും കൈവിട്ട പ്രസ്താവനകളാണ് മുൻമന്ത്രിയും സിപിഎം നേതാവുമാണ് ജി സുധാകരനിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഒരു തരത്തിലും കറപുരളാത്ത ആദർശവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും മുറുകെപ്പിടിച്ച് നിലകൊള്ളുന്ന നേതാവാണ് ജി സുധാകരൻ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 

പാർട്ടിയിലെ അവഗണനയിൽ മടുപ്പ് കൊണ്ടാകണം ജി സുധാകരൻ മറിച്ചൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ആദ്യമായി കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ട ജി സുധാകരൻ, പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞ തനിക്ക് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

ബിജെപിയിലേക്ക് വന്നാൽ ഗവർണറാക്കാമെന്നാണ് വാഗ്ദാനമെന്നും, എന്നാൽ താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നയാളാണ് എന്നും ബിജെപി ക്ഷണം തള്ളാതെ ജി സുധാകരൻ പറഞ്ഞുവെക്കുന്നുമുണ്ട്. കെപിസിസി സാംസ്കാരിക സാഹിതിയുടെ തെക്കൻ മേഖലാ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

‘63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നയാളാണ്. ഇപ്പോൾ മെമ്പർഷിപ്പ് ഒഴികെ എല്ലാ സ്ഥാനമാനങ്ങളും ഒഴിഞ്ഞിട്ടിരിക്കുകയാണ്. ഈ വിശ്രമത്തിനിടയിലാണ് ബിജെപിക്കാർ തന്നെ വീട്ടിൽ വന്ന് കണ്ടത്’, ജി സുധാകരൻ പറയുന്നു.

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ജി സുധാകരൻ കോൺഗ്രസ് വേദിയിൽ ഉന്നയിച്ചത്. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷ്ടിച്ചതിൽ 'കേരളം നമ്പർ വൺ' ആണെന്ന് പോലും ജി സുധാകരൻ കുറ്റപ്പെടുത്തി.

വലതുപക്ഷ നിലപാടിന് അനുകൂലമായി കോൺഗ്രസ് വേദിയിൽ എത്തുകയും, ആ വേദിയിൽ വെച്ച് തന്നെ ബിജെപി ക്ഷണം അറിയിക്കുകയും ചെയ്തതിന് പിന്നിൽ ജി സുധാകരൻ കോൺഗ്രസിനും ബിജെപിക്കും തന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്ന സന്ദേശമാണ് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

അതുകൊണ്ടുതന്നെ വരും നാളുകളിൽ ജി സുധാകരന്റെ നീക്കം രാഷ്ട്രീയ കേരളം ഏറെ ചർച്ചചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

സി.പി.എം. നേതാവ് ജി. സുധാകരന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കും? വാർത്ത സുഹൃത്തുക്കളുമായി പങ്കുവച്ച് അഭിപ്രായം അറിയുക. 

Article Summary: Senior CPM leader G. Sudhakaran reveals a BJP invitation for Governor post at a Congress event, criticizing his own party.

#GSudhakaran #CPMKerala #KeralaPolitics #BJPInvite #PoliticalShift #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia