ഇന്ധന വില വർധന: ബൂത് കേന്ദ്രങ്ങളിൽ 21 ന് സിപിഎമിന്റെ അടുപ്പ് കൂട്ടി സമരം; എല്ലാ ബൂതുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യണമെന്ന് എം വി ബാലകൃഷ്ണൻ
Feb 19, 2021, 12:43 IST
കാസർകോട്: (www.kasargodvartha.com 19.02.2021) പാചകവാതക, പെട്രോൾ, ഡീസൽ വില വർധനക്കെതിരെ ഫെബ്രുവരി 21 ന് ബൂത് കേന്ദ്രങ്ങളിൽ സിപിഎമിന്റെ അടുപ്പ് കൂട്ടി സമരം. എല്ലാ ബൂതുകളിലും കുടുംബങ്ങൾ ഒത്തുചേർന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ അഭ്യർഥിച്ചു.
പാചകവാതകത്തിന് രണ്ട് മാസത്തിനിടയിൽ 175 രൂപ വർധിപ്പിക്കുകയും സബ്‌സിഡി ഒഴിവാക്കുകയും ചെയ്‌തിരിക്കുകയാണ്, പത്ത് ദിവസത്തിനിടയിൽ പെട്രോൾ വില 2.98 രൂപയും ഡീസലിന് 3.30 രൂപയും കൂട്ടി, കേരളത്തിൽ എൽ ഡി എഫ് സർക്കാർ സൗജന്യമായി നൽകുന്ന അരിയും ഭക്ഷ്യ വസ്തുക്കളും പാചകം ചെയ്തു കഴിക്കാൻ പോലും മോദി സർക്കാർ അടിച്ചേൽപിക്കുന്ന വിലക്കയറ്റം കാരണം ആളുകൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, CPM Worker, CPM, Politics, Political party, Price, Gas, Protest, BJP, Fuel price hike: CPM protest by cooking in furnace.
< !- START disable copy paste -->