city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം'

കുമ്പള: (www.kasargodvartha.com 23.09.2017) ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുമ്പള ഏരിയാ കമ്മിറ്റി മഞ്ചേശ്വരത്ത് സുഹൃദ് സംഗമം സംഘടിപ്പിച്ചു. വര്‍ഗ്ഗീയ ശക്തികള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്ന വര്‍ത്തമാനകാല പരതസ്ഥിതിക്ക് മാറ്റമുണ്ടാക്കേണ്ടത് അനിവാര്യമാണ്. അതിന് നാമാദ്യം ചെയ്യേണ്ടത് വലിയ മതില്‍ക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്. അതിന് നല്ലൊരു തുടക്കമാകട്ടെ ഈ സുഹൃദ് സംഗമമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.

'അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം'

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുമ്പള ഏരിയാ കമ്മിറ്റി മഞ്ചേശ്വരത്ത് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. ഒരു സുന്ദരമായ പൂങ്കാവനത്തിന് തുല്യമാണ് ഭാരതീയ സംസ്‌ക്കാരം. വ്യത്യസ്ത നിറവും, മണവും, ഗുണവുമുളള പൂങ്കാവനം, അവയിലെ വൈവിധ്യം തന്നെയാണതിന്റെ സൗന്ദര്യം. എന്നാലിന്ന് നടക്കുന്നത് ആ പൂങ്കാവനത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ്. ഇത് നാമൊരിക്കലും അനുവദിക്കരുത്. പരസ്പരം മതസന്ദേശങ്ങളറിയുകയും, ഉള്‍ക്കൊള്ളുന്നവരുമായി നാമെല്ലാം മാറിയാല്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് ജനങ്ങളുടെയിടയില്‍ വിദ്വേഷം പടര്‍ത്താന്‍ സാധിക്കില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച 'അനുപമ' കന്നട മാസിക സബ് എഡിറ്റര്‍ സബീഹ ഫാത്വിമ പറഞ്ഞു.

ഏരിയാ കണ്‍വീനര്‍ സൈനബ മോള്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ സുലോചന, ഏരിയാ സമിതിയംഗം ഷാഹിദ് ഇല്യാസ്, രേഖ എന്നിവര്‍ സംസാരിച്ചു. ഷിംന സ്‌നാനം പ്രാര്‍ത്ഥന ഗാനമാലപിച്ചു. ഏരിയാ സമിതിയംഗം മുംതാസ് സ്വാഗതവും, ഏരിയാ സെക്രട്ടറി നദീറ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Women, Jamaathe-Islami, Kumbala, Friend, Politics, Friendly meet conducted by Jama-athe Islami women's wing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia