city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Freedom Fighter | സ്വാതന്ത്ര്യസമര സേനാനി കെ എം കെ നമ്പ്യാർ വിടവാങ്ങി; തളരാത്ത പോരാട്ടവീര്യം ഇനി ഓർമകളിൽ

KMK Nambiar, Freedom Fighter from Kasaragod
Photo: Arranged

● ഉപ്പു സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്ക്കരണം എന്നിവയിൽ പങ്കെടുത്തു.
● ഗോവ വിമോചന സമരത്തിൽ പോർച്ചുഗീസ് സൈന്യത്തിൻ്റെ മർദ്ദനമേറ്റു.
● സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് ക്യാപ്റ്റനായി വിരമിച്ചു.

കാസർകോട്: (KasargodVartha) സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഉജ്വല സ്മരണകൾ പേറുന്ന കെ എം കെ നമ്പ്യാർ എന്ന കെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (87) ഓർമയായി. ഇന്ത്യൻ സൈന്യത്തിൽ ക്യാപ്റ്റനായി വിരമിച്ച അദ്ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കാസർകോട്ടെ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. കേളുഗുഡെ അയ്യപ്പനഗറിലാണ് വസതി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വിലാപയാത്രയായി കൂത്തുപറമ്പിലെ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് കൂത്തുപറമ്പ് പടുവിലായിയിലെ തറവാട്ടു വീട്ടുവളപ്പിൽ സംസ്കരിക്കും.

സ്വാതന്ത്ര്യസമരത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കെഎംകെ നമ്പ്യാരെ പോരാട്ടത്തിന്റെ മുന്നണിയിലേക്ക് എത്തിച്ചത്.  ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി ഉപ്പു സത്യാഗ്രഹത്തിലും വിദേശ വസ്ത്ര ബഹിഷ്കരണത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു.  കേരളത്തിലും കർണാടകയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അദ്ദേഹം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

KMK Nambiar honored by the district administration at the district-level Republic Day parade held at Kasaragod Municipal Stadium on January 26 this year.

ഗോവ വിമോചന സമരത്തിലും കെഎംകെ നമ്പ്യാർ പങ്കുവഹിച്ചു. കാസർകോട് നിന്ന് ഗോവയിലേക്ക് പുറപ്പെട്ടവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. ഗോവൻ അതിർത്തിയിൽ വെച്ച് പോർച്ചുഗീസ് സൈന്യത്തിന്റെ കൊടിയ മർദ്ദനങ്ങൾക്ക് അദ്ദേഹം ഇരയായി. സ്വാതന്ത്ര്യാനന്തരം കെഎംകെ നമ്പ്യാർ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. 1986 വരെ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ക്യാപ്റ്റൻ റാങ്കിലാണ് വിരമിച്ചത്. 

ഈ വർഷം ജനുവരി 26ന് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ജില്ലാ ഭരണകൂടം അദ്ദേഹത്തെ ആദരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായും അദ്ദേഹത്തെ രാജ്യം ആദരിച്ചു. സ്വാതന്ത്ര്യ സമര പോരാളികൾക്കുള്ള കേന്ദ്രസർക്കാർ ആദരവും ലഭിച്ചിട്ടുണ്ട്. കെ.എം. വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഹരിദാസ്, ശിവദാസ്, വിശ്വദാസ്, സുമതി, സുചിത്ര. മരുമക്കൾ: സുജാത, ഗീത, വിന്ദുജ, കെ കരുണാകരൻ, കെ രാജൻ.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

KMK Nambiar, a prominent freedom fighter, passed away at the age of 87. His contributions to the Indian independence movement and later service in the army are unforgettable.

#KMKNambiar, #FreedomFighter, #IndependenceMovement, #IndianArmy, #KasaragodNews, #Legacy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia