സി പി എം പാർടി ഗ്രാമങ്ങളിൽ കള്ളവോട് ആചാരമായി: മുസ് ലിം ലീഗ്
Jan 9, 2021, 16:30 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 09.01.2021) തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ സി പി എം പാർടി ഗ്രാമങ്ങളിൽ ജനവിധിയെ അട്ടിമറിക്കുന്നവിധം കള്ളവോട് ചെയ്യുന്നത് ആചാരമായി മാറിക്കഴിഞ്ഞതായി തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
നായിക്കരുണപൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും യു ഡി എഫ് ഏജന്റുമാരെ ബൂത്തുകളിൽ നിന്നും ഇറക്കിവിട്ടും സി പി എം നിർബാധം കള്ളവോടുകൾ ചെയ്യുന്നത് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിസഹായതയോടെ നോക്കി നിൽക്കേണ്ട അവസ്ഥയാണിപ്പോഴും. കോടതി ഉത്തരവ് പ്രകാരം ബൂത്തുകളിൽ സ്ഥാപിക്കപ്പെട്ട ക്യാമറകൾ ദിശ തിരിച്ചു വച്ച് അതിക്രമം കാണിച്ച സംഭവവുമുണ്ടായി.
പ്രായമായ സ്ത്രീയുടെ വോട് വോടവകാശം പോലുമില്ലാത്ത ചെറുപ്പക്കാർ ചെയ്ത് പോകുന്നത് സി പി എം കേന്ദ്രങ്ങളിൽ സ്ഥിരം കാഴ്ചയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷവും നീതിപൂർവകവുമാകണമെങ്കിൽ കള്ളവോടുകൾ തടയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
നിലവിൽ 30 തദ്ദേശ ജനപ്രതിനിധികളുണ്ടായിരുന്നത് 32 ആയി ഉയർത്താൻ കഴിഞ്ഞു. യു ഡി എഫ് വിജയത്തെ പിന്തുണച്ച വോടർമാരേയും ജനപ്രതിനിധികളേയും അഭിനന്ദിച്ചു. ഗ്രാമസ്വരാജ് എന്ന പേരിൽ ജനപ്രതിനിധികൾക്ക് 16ന് തൃക്കരിപ്പൂരിൽ പരിശീലനവും സ്വീകരണവും സംഘടിപ്പിക്കും.
പ്രസിഡണ്ട് കെ എം ശംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അഡ്വ എം ടി പി കരീം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രടറി വി കെ ബാവ, മണ്ഡലം ഭാരവാഹികളായ ലത്വീഫ് നീലഗിരി, പി കെ സി റഊഫ് ഹാജി, എൻ കെ പി മുഹമ്മദ് കുഞ്ഞി, എ മുസ്ത്വഫ ഹാജി, പി ഉമർ മൗലവി എന്നിവർ പ്രസംഗിച്ചു.
എസ് കുഞ്ഞഹ് മദ്, സത്താർ വടക്കുമ്പാട്, ടി സി അബ്ദുസ്സലാം, ഇബ്റാഹീം പറമ്പത്ത്, ജാതിയിൽ അസൈനാർ, എ ദുൽക്കിഫിലി, എ പി മുഹമ്മദ് കുഞ്ഞി, എം ടി പി സുലൈമാൻ, യു സി മുഹമ്മദ് കുഞ്ഞി, എച് എം കുഞ്ഞബ്ദുല്ല, പൊറായ്ക്ക് മുഹമ്മദ്, സി കെ പി യൂസുഫ് ഹാജി, എം കെ എം മൊയ്തീൻ, വി ടി ശാഹുൽ ഹമീദ്, എ സി അത്താഉല്ല, കെ കെ കുഞ്ഞബ്ദുല്ല, ടി സി കുഞ്ഞബ്ദുല്ല, എൽ കെ മുഹമ്മദലി, പി കെ അബ്ദുൽ ലത്വീഫ്, നിശാം പട്ടേൽ, സി മുഹമ്മദ് കുഞ്ഞി, സഈദ് എം വലിയപറമ്പ, ടി എസ് നജീബ്, സൈഫുദ്ദീൻ കുന്നുംകൈ, അക്ബർ സാദാത്ത്, ഉസ്മാൻ പാണ്ട്യാല, യു പി റസാഖ്, വി പി പി ശുഐബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Muslim-league, LDF, CPM, Election, Politics, Political party, Fraudulent vote is common in CPM Party villages: Muslim league.