Criticism | സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം മറക്കരുത്: ഡോ. ഖാദർ മാങ്ങാട്
ഡോ. ഖാദർ മാങ്ങാട് സർക്കാരിനെ വിമർശിച്ചു, സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗം മറക്കരുത്, മാന്തോപ്പ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
കാഞ്ഞങ്ങാട്: (KasargodVartha) മാന്തോപ്പ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിച്ച കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹാത്മാക്കളുടെയും ദേശസ്‌നേഹികളുടെയും ത്യാഗങ്ങൾ ഇന്നത്തെ ഭരണകൂടം മറച്ചുവെക്കുന്നതായി ആരോപിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഒഴിഞ്ഞുനിന്നവരുടെ പേരുകൾ ഇന്ന് പ്രമുഖ സ്ഥാപനങ്ങളിൽ നാമകരണം ചെയ്യപ്പെടുന്നത് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. ചന്ദ്രശേഖരൻ, കെ.കെ. ബാബു, എം. കുഞ്ഞികൃഷ്ണൻ, ബഷീർ ആറങ്ങാടി, എച്ച്. ഭാസ്ക്കരൻ, കെ.പി. മോഹനൻ, എൻ.കെ. രത്നാകരൻ, വിനോദ് ആവിക്കര, രവീന്ദ്രൻ ചേടിറോഡ്, യു.വി.എ. റഹ്മാൻ, പ്രവീൺ തോയമ്മൽ, പി.വി. തമ്പാൻ, അനിൽ വാഴുന്നോറടി, ഡോ. ടിറ്റോ ജോസഫ്, രാജൻ തെക്കേക്കര, സുരേഷ് കൊട്രച്ചാൽ, പി.വി വേണുഗോപാലൻ, പാടിയിൽ ബാബു, എ.വി. കമ്മാടത്തു, സരോജിനി ടീച്ചർ, ഷിബിൻ ഉപ്പിലിക്കൈ, മനോജ് ഉപ്പിലിക്കൈ, സുകുമാരൻ മണ്ഡലം, പുരുഷോത്തമൻ, രാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു. എം.എം. നാരായണൻ സ്വാഗതവും കെ.പി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
#IndependenceDay #KeralaPolitics #FreedomFighters #DrKhaderMangad #India #History #RememberTheSacrifices