Ex MLA P Raghavan | മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു
കാസര്‍കോട്: (www.kasargodvartha.com) ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. 77 വയസായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1991ലും1996 ലും പി രാഘവന്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം കാസര്‍കോട് ജില്ലാ സെക്രടേറിയേറ്റംഗം, ജില്ലാ കമിറ്റി അംഗം, സി ഐ ടി യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
രാഘവന്റെ നേതൃത്വത്തില്‍ 25 ലേറെ സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കള്‍: അജിത്കുമാര്‍, അരുണ്‍ രാഘവന്‍ (മാധ്യമപ്രവര്‍ത്തകന്‍).
Keywords: news,Kerala,State,kasaragod,Death,CPM,MLA,Politics,Obituary,Top-Headlines, Former Uduma MLA P Raghavan passes away