ശയ്യയിലും രാഘവൻ ഓർക്കുന്നു, കേരളം രചിച്ച ലോകചരിത്ര ദിനം
Apr 6, 2021, 16:55 IST
- സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com 06.04.2021) ശാരീരിക അവശതകളുടെ ചക്രക്കസേരയിലിരുന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന മുൻ എംഎൽഎ പി രാഘവൻ ലോകോത്തരമായ ഓർമയിൽ ആവേശഭരിതനാവുന്നു. 1957 ഏപ്രിൽ അഞ്ച് ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ച ദിവസമാണെന്ന് പറയുമ്പോൾ അവശതകൾ മറന്ന് മനസ് പിറകോട്ട് കുതിക്കുന്നു . 64 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ സർകാർ അധികാരത്തിൽ വന്നത്.
11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം. ആറ് ദിവസങ്ങൾക്കപ്പുറം ഏപ്രിൽ 11ന് കുടിയിറക്ക് നിരോധന ഓർഡിനൻസ് കൊണ്ടുവന്ന് ചരിത്രത്തിൽ ഇടംപിടിച്ചു. ജന്മിമാരുടെ കീഴിൽ അടിമകളെ പോലെ ജീവിച്ച കേരളത്തിലെ കൃഷിക്കാർക്കും കുടിയാന്മാർക്കും മോചനം ലഭിച്ച സുപ്രധാന നിയമം. പിന്നീട് ജനോപകാര പ്രദമായ പല നിയമങ്ങളും ആ സർകാർ കൊണ്ടുവന്നു. മാനജർമാരുടെ അടിമത്തത്തിൽ പണിയെടുത്ത അധ്യാപകരെ സ്വാതന്ത്രരാക്കുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമം അതിൽ പ്രധാനമാണ്. അന്നുവരെ മാനജർമാരുടെ കൈയിൽ നിന്നാണ് അധ്യാപകർ ശമ്പളംവാങ്ങിയിരുന്നത്. ട്രഷറിയിൽ നിന്ന് ശമ്പളം വാങ്ങാൻ തുടങ്ങിയത് ഇ എം എസ് സർകാരിന്റെ കാലത്താണ്.
കടത്തിൽ മുങ്ങി ശ്വാസം മുട്ടിയ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസം പകർന്ന നിയമമായിരുന്നു കടാശ്വാസനിയമം. 28 മാസം കൊണ്ട് ഇതുപോലുള്ള നിരവധി നിയമങ്ങൾ ആദ്യസർകാർ കൊണ്ടുവന്നു. ഭരണഘടനാ വിരുദ്ധമായി കേന്ദ്ര സർകാർ കേരള സർകാരിനെ പിരിച്ചുവിട്ടു. എന്നാൽ പിന്നീട് വന്ന ഇടതുസർകാരുകൾ കേന്ദ്രം തടസപ്പെടുത്തിയ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കി ജനപിന്തുണ നേടിയെടുത്തു - രാഘവൻ ഓർമകൾ പകർത്തി.
അവിഭക്ത കണ്ണൂർ ജില്ലയിൽ പിണറായി വിജയനേക്കാൾ മുന്നിട്ടുനിന്ന എസ് എഫ് ഐ നേതാവായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സമപ്രായക്കാരനായ (76) പി രാഘവൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംഭവിച്ച വീഴ്ചയെത്തുടർന്നാണ് ശയ്യയിലായത്. ഇടതു മുന്നണി കൺവീനർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കിടയിലായിരുന്നു അപകടം. 1991ലും1996ലും ഉദുമ എം എൽ എയായിരുന്ന പി രാഘവൻ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രടറിയായിരുന്നു. ഒട്ടേറെ സംരംഭങ്ങൾ വിജയിപ്പിച്ച സഹകാരിയുമാണ് മുഴുസമയ പൊതുപ്രവർത്തനത്തിനായി കറുത്ത ഗൗൺ ഉപേക്ഷിച്ച ഈ അഭിഭാഷകൻ. തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദുമ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ റാലിയിൽ പ്രസംഗിച്ചിരുന്നു. മണ്ഡലത്തിൽ താമസിക്കുന്ന പി രാഘവനെ സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമുണ്ടായില്ല. അതേക്കുറിച്ച അന്വേഷണത്തിന് മകൻ അജിത് കുമാറിന്റെ മറുപടി ഇങ്ങിനെ 'അച്ഛന് ഇൻഫെക്ഷനാവുന്നത് ഭയന്ന് ഞങ്ങൾ സന്ദർശകരെ പ്രോത്സാഹിപ്പിക്കാറില്ല'.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Adv. P Raghavan, LDF, Former MLA P Raghavan observes Assembly elections.
< !- START disable copy paste -->