'വികസനത്തിനെ അതിന്റെ മടയില്‍ പോയി പിടിക്കുന്ന സഖാവ്'; സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുലിമുരുകനായി ചിത്രീകരിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്
May 20, 2018, 08:58 IST
കുണ്ടംകുഴി: (www.kasargodvartha.com 20.05.2018) 'വികസനത്തിനെ അതിന്റെ മടയില്‍ പോയി പിടിക്കുന്ന സഖാവ്' എന്ന തലക്കെട്ടില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുലിമുരുകനായി ചിത്രീകരിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. ജലസേചന മന്ത്രി മാത്യു ടി.തോമസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടന സ്റ്റേജിനരികിലാണ് സി.പി.എം. കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി കെ. മുരളീധരന്റെ ചിത്രമുള്‍പ്പെടുത്തി പുലിമുരുകന്‍ എന്ന വാചകത്തോടെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
'പുലിമുരുകന് റെഡ് സല്യൂട്ട്- പാണ്ടിക്കണ്ടം സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുണ്ടാക്കിയിരിക്കുന്നത്. റഗുലേറ്റര്‍ കം ബ്രിഡ്ജിന് വേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മുരളീധരന്‍ നാട്ടുകാരിലും പ്രവര്‍ത്തകര്‍ക്കിടയിലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് 'പുലിമുരുകന്‍' ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Flex board, Top-Headlines, Politics, Political party, CPM, Flex board with Appreciate Local secretary in 'Pulimurugan' style < !- START disable copy paste -->
Keywords: Kasaragod, Kerala, news, Flex board, Top-Headlines, Politics, Political party, CPM, Flex board with Appreciate Local secretary in 'Pulimurugan' style < !- START disable copy paste -->