city-gold-ad-for-blogger

സി ഐ ടി യുവിന്റെയും ഐ എന്‍ ടി യു സിയുടെയും കൊടിമരങ്ങള്‍ ഒരേ സിമന്റുതറയില്‍; ഇവിടെ കാണാം തൊഴിലാളികളുടെ ഐക്യബോധം

നീലേശ്വരം: (www.kasargodvartha.com 01.08. 2018 ) രാജ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍. ഇവിടെ തൊഴിലാളികള്‍ പരസ്പരം തമ്മിലടിക്കാറില്ല. പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ഇവര്‍ കഴിയുന്നത്. സിഐടിയുവിന്റെയും ഐഎന്‍ടിയുസിയുടെപോലും കൊടിമരങ്ങള്‍ പോലും ഒരേ തറയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഓരോ സംഘടനകളുടെയും വിശേഷദിവസങ്ങളില്‍ പതാക ഉയര്‍ത്തുമ്പോള്‍ രാഷ്ട്രീയം മറന്ന് ഒറ്റകെട്ടായാണ് തറയും കൊടിമരവും അലങ്കരിക്കുന്നത്. സിഐടിയുവിനും ഐഎന്‍ടിയുസിക്കുമാത്രമാണ് കമ്മിറ്റി ഉള്ളതെങ്കിലും റൊട്ടേഷന്‍ സമ്പ്രദായം നിലവില്‍ വന്നതോടെ മറ്റു സംഘടനകളിലെ ഡ്രൈവര്‍മാരും ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇവരുമായും എല്ലാവരും സൗഹൃദത്തിലാണ് കഴിയുന്നത്.

ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കുന്ന എല്ലാകാര്യങ്ങളിലും രാഷ്ട്രീയം മറന്ന് ഇവര്‍ ഒരുമയോടെ സഹകരിക്കും. അപകടങ്ങള്‍ സംഭവിച്ചാലും പോലീസ് കേസുകളുണ്ടായാലും ഇവര്‍ പരസ്പരം സഹകരിക്കും. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പില്ലെന്ന് സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കൂടിയായ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍ ഡിവിഷന്‍ പ്രസിഡണ്ട് സി വിദ്യാധരന്‍ പറഞ്ഞു. സ്റ്റാന്റില്‍ നിലവില്‍ പതിനൊന്ന് ഐഎന്‍ടിയുസിക്കാരും നാല് സിഐടിയു പ്രവര്‍ത്തകരുമാണ് ഉള്ളത്.
സി ഐ ടി യുവിന്റെയും ഐ എന്‍ ടി യു സിയുടെയും കൊടിമരങ്ങള്‍ ഒരേ സിമന്റുതറയില്‍; ഇവിടെ കാണാം തൊഴിലാളികളുടെ ഐക്യബോധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: Nileshwaram, Kerala, news, Politics, CITU, Murder, Auto drivers, Organisation, unity, president. Flags of CITU and INTUC are on the same Cymbatura; Here is the sense of workers' motivation, CITU and INTUC flags in Together
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia