city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍; ശക്തമായ പ്രചാരണവുമായി മുന്നണികൾ; കോൺഗ്രസിന് ഭീഷണിയായി റിബലും അപരനും

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2021) നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍. യുഡിഎഫിലെ ബാബു കെ കെ (ചിഹ്നം: കൈ), എൽഡിഎഫിലെ സുഹാസ് കെ വി (ചുറ്റികയും അരിവാളും നക്ഷത്രവും), എൻഡിഎയിലെ പ്രശാന്തന്‍ ടി വി (കുട) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ.
                                
കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് ഉപതെരഞ്ഞെടുപ്പ്: മത്സര രംഗത്ത് അഞ്ച് സ്ഥാനാര്‍ഥികള്‍; ശക്തമായ പ്രചാരണവുമായി മുന്നണികൾ; കോൺഗ്രസിന് ഭീഷണിയായി റിബലും അപരനും
                 
അതേസമയം യുഡിഎഫ് സ്ഥാനാർഥിക്ക് ഭീഷണി ഉയർത്തി കോൺഗ്രസ് റിബൽ കെ പി മധുവും, (ടെലിവിഷന്‍) അപരനായി ബാബു എ (കായ്ഫലമുള്ള തെങ്ങ്) യും മത്സരിക്കുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക് ജനറൽ സെക്രടറിയുമായിരുന്നു മധു. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അപമാനവും അവഗണനയിലും പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് മധു പറയുന്നത്.

കൗൺസിലർ ആയിരുന്ന കോൺഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന് ഏറെ മുൻതൂക്കമുള്ള വാർഡാണിത്. കഴിഞ്ഞ തവണ മുന്നൂറിലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് ബനീഷ് രാജ് വിജയിച്ചത്. എന്നാൽ 2010 ൽ ഇടതുമുന്നണി ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. ആ ഒരുതവണ മാത്രമായിരുന്നു കോൺഗ്രസ് ഇവിടെ പരാജയപ്പെട്ടത്.

വിജയം മാത്രം മുന്നിൽ കണ്ട് ശക്തമായ പ്രചാരണമാണ് സ്ഥാനാർഥികൾ നടത്തുന്നത്. യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബുധനാഴ്ച പ്രചാരണത്തിന് എത്തുന്നുണ്ട്. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി എഫ് എച് എസ് എസ് മരക്കാപ്പ് കടപ്പുറമാണ്. കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റൈനിലുമുള്ള വോടര്‍മാര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. വോടെണ്ണല്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ ജി എച് എസ് എസ് ഹോസ്ദുര്‍ഗില്‍ നടക്കും.


Keywords: News, Kerala, Kasaragod, Kanhangad, Kanhangad-Municipality, by-election, Congress, Secretary, Politics, Five candidates contesting in the Kanhangad Municipality by-election.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia