CPI | കാസര്‍കോട് ജില്ലയില്‍ സിപിഐക്ക് ആദ്യ വനിതാ ലോകല്‍ സെക്രടറി; ചരിത്രമെഴുതി കെ വി ശ്രീലത
Aug 11, 2023, 21:47 IST
നീലേശ്വരം: (www.kasargodvartha.com) സിപിഐക്ക് കാസര്‍കോട് ജില്ലയില്‍ ആദ്യമായി വനിതാ ലോകല്‍ സെക്രടറി. മടിക്കൈ ലോകല്‍ സെക്രടറിയായി ബ്ലോക് പഞ്ചായത് വൈസ് പ്രസിഡണ്ട് കൂടിയായ എരിക്കുളത്തെ കെ വി ശ്രീലതയെ കഴിഞ്ഞദിവസം ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.
എ ഐ എസ് എഫിലൂടെ സംഘടനാരംഗത്തെത്തിയ ശ്രീലത എഐവൈഎഫിന്റെ യൂണിറ്റ് സെക്രടറി, മഹിളാ സംഘം പഞ്ചായത് സെക്രടറി, മണ്ഡലം ജോയിന്റ് സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐയുടെ മണ്ഡലം കമിറ്റി അംഗം കൂടിയാണ് ശ്രീലതയിപ്പോള്‍. ഭര്‍ത്താവ് കുഞ്ഞിരാമനും സജീവ പാര്‍ടി പ്രവര്‍ത്തകനാണ്. മക്കള്‍: ഹരിനന്ദ്, അഭിരാമി. മടിക്കൈ വാര്‍ഡില്‍ നിന്നും ബ്ലോക് പഞ്ചായതിലേക്ക് മത്സരിച്ച് ജയിച്ചാണ് വൈസ് പ്രസിഡണ്ടായത്.
ചുരുങ്ങിയ കാലംകൊണ്ടുത ന്നെ ശ്രീലത മികച്ച സംഘാടന മികവാണ് കാഴ്ചവെച്ചത്. മണ്‍പാത്ര നിര്‍മാണ തൊഴിലാളി കൂടിയായ ശ്രീലത മണ്‍പാത്ര നിര്‍മാണ കുടില്‍ വ്യവസായത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. എരിക്കുളത്തെ കളിമണ്ണ് ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

Keywords: Nileshwar, Malayalam News, CPI, Politics, Kerala News, Kasaragod News, First woman local secretary of CPI in Kasaragod district.
< !- START disable copy paste -->