city-gold-ad-for-blogger

മിസോറാം ലോട്ടറി തട്ടിപ്പാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 28.07.2017) മിസോറാം ലോട്ടറി തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മിസോറം ലോട്ടറി തട്ടിപ്പാണെന്നും ഇതിന്റെ കേരളത്തിലെ വില്‍പന നിയമവിരുദ്ധമാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് ഈ ലോട്ടറിയുടെ വില്‍പനയെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ചട്ടം പാലിക്കാതെ പരസ്യം നല്‍കി വില്‍ക്കുന്നത് ആരെന്ന് പൊലീസ് അന്വേഷിക്കും. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇവിടെയെത്തുന്നത് മിസോറം ലോട്ടറിയല്ലെന്നും സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറിയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

മിസോറാം ലോട്ടറി തട്ടിപ്പാണെന്ന് ധനമന്ത്രി


കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതര സംസ്ഥാന ലോട്ടറിയ്ക്ക് 28 ശതമാനവും ജി.എസ്.ടി പ്രകാരമുള്ള നികുതി. മിസോറാം ലോട്ടറി ജി.എസ്.ടി 28 ശതമാനം നല്‍കിയാണ് കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. പ്രിന്റിംഗ്, കമ്മീഷന്‍, പരസ്യം തുടങ്ങിയവ കൂടി കണക്കൂകൂട്ടിയാല്‍ 98 ശതമാനം ചിലവ് വരും. പിന്നെ എങ്ങനെ സമ്മാനം നല്‍കാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു. ഇത്തരം ലോട്ടറി സമ്മാനത്തില്‍ തട്ടിപ്പ് നടത്താതെ മുന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Thiruvananthapuram, news, Top-Headlines, Lottery, Minister, Politics, LDF, Finance minister against Mizoram lottery

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia