മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ഓക്സി മീറ്ററിനെ ചൊല്ലി പോര്; കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 50 ഓക്സി മീറ്ററുകളിൽ 45 എണ്ണം കാണാനില്ലെന്ന് പരാതി; ആരോപണം അടിസ്ഥാന രഹിതമെന്ന് പ്രസിഡൻറ്
Jun 25, 2021, 18:22 IST
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 25.06.2021) പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഓക്‌സി മീറ്ററുകൾ കാണാതായതായിയെന്ന പരാതിയിൽ ആരോപണ - പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ കക്ഷികൾ. 50 ഓക്സിമീറ്ററുകളിൽ 45 എണ്ണം കാണാനില്ലെന്ന് കാണിച്ച് ഡി വൈ എഫ് ഐ മൊഗ്രാൽ പുത്തൂർ മേഖല കമിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിരുന്നു.
< !- START disable copy paste -->
< !- START disable copy paste -->
എന്നാൽ ഇതിനെ തള്ളി പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. ഓക്സിമീറ്ററുകൾ ദുരുപയോഗം ചെയ്‌തു എന്ന ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ പറഞ്ഞു. ജില്ലാപഞ്ചായത്തിൽ നിന്നും ലഭിച്ച ഓക്സി മീറ്ററുകൾ എങ്ങനെ വിതരണം ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ മാർഗ നിർദേശങ്ങൾ ഗ്രാമപഞ്ചായത്തിനോ കുടുംബാരോഗ്യ കേന്ദ്രത്തിനോ ലഭിച്ചിരുന്നില്ല.
മെഡികൽ ഓഫീസർക്കും ജില്ലാ പഞ്ചായത്ത് മെമ്പർക്കും ഈ വിഷയത്തിൽ അറിയിപ്പുകൾ ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അഞ്ച് ഓക്സി മീറ്ററുകൾ കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറുകയും ബാക്കി 45 ഓക്സി മീറ്ററുകൾ പഞ്ചായത്ത് സ്റ്റോർ റൂമിൽ സൂക്ഷിക്കുകയും ചെയ്തു. പുതിയ അറിയിപ്പ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തിൽ നിന്ന് വന്നതിന്റെ അടിസ്‌ഥാനത്തിൽ പഞ്ചായത്തിൽ സൂക്ഷിച്ച 45 ഓക്സി മീറ്ററുകൾ കൂടി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്
കോവിഡ് രണ്ടാം വ്യാപനം മുതൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടെ ജില്ലയിൽ തന്നെ മാതൃക പഞ്ചായത്തുകളിലൊന്നായി പേരെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്തിനെ പൊതു ജന മധ്യത്തിൽ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. വാർഡ് തലത്തിൽ ജാഗ്രത സമിതി യോഗങ്ങൾ വിളിച്ചു ചേർക്കുകയും വാക്‌സിൻ അടക്കമുള്ള കാര്യങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്ന ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ നടന്നിരുന്നു. പഞ്ചായത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവനയും അതിന്റെ ഭാഗമായിരുന്നുവെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഓക്സിമീറ്ററുകൾ മെഡികൽ ഓഫിസർ കൈപ്പറ്റിയെങ്കിലും എവിടെയാണെന്ന് ആർക്കും അറിയാത്ത സാഹചര്യമാണെന്നായിരുന്നു ഡി വൈ എഫ് ഐ ആരോപണം. കോവിഡ് രോഗികൾക്ക് ആശ വർകർ മുഖേന നൽകാനാണ് ഓക്സിമീറ്റർ അനുവദിച്ചത്. ഉപയോഗം കഴിഞ്ഞാൽ ഓക്സിമീറ്ററുകൾ തിരിച്ച് ആശ വർകർ മുഖേന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏൽപിക്കുകയും വേണമെന്നാണ് നിബന്ധന.
കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്താണ് ജില്ല പഞ്ചായത്ത് ഓക്സിമീറ്ററുകൾ അനുവദിച്ചത്. മെഡികൽ ഓഫീസർ കൈകാര്യം ചെയ്യേണ്ട ഉപകരണങ്ങൾ പഞ്ചായത്ത് ഭരണസമിതിയിലുള്ളവരിൽ എത്താൻ പാടില്ലെന്നും പഞ്ചായത്ത് ഭരണസമിതിയിലുള്ളവർ ഓക്സിമീറ്റർ കൈവശപ്പെടുത്തിയതാണെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.
അതേസമയം ഈ ആരോപണങ്ങളാണ് ശരിയല്ലെന്നും പഞ്ചായത്തിനെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞത്.

Keywords: Kasaragod, Kerala, News, Mogral puthur, Panchayath, Office, Attack, District-Panchayath, DYFI, Politics, Political party, COVID-19, Corona, President, Fight over Oxy meter in Mogral Puthur panchayath; President says allegations are baseless.