Youth Congress | യൂത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സിലില്‍ ഇടം നേടി ഫിറോസ് കാഞ്ഞങ്ങാട്
Dec 1, 2022, 11:05 IST
കാസര്‍കോട്: (www.kasargodvartha.com) യൂത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സിലിലേക്ക് യുഎഇയില്‍ നിന്നുള്ള പ്രതിനിധിയായി ഫിറോസ് കാഞ്ഞങ്ങാടിനെ തെരഞ്ഞെടുത്തു. നിലവില്‍ ഇന്‍കാസ് യൂത് വിങ് വൈസ് പ്രസിഡന്റും ലീഗല്‍ വിങ് ചെയര്‍മാനുമാണ് ഫിറോസ്.
കോവിഡ് കാലത്ത് യുഎഇയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫിറോസ് നിരവധി പേര്‍ക്ക് വിമാന ടികറ്റ് നല്‍കി നാട്ടിലേക്ക് അയച്ചും ഭക്ഷണ കിറ്റുകള്‍ നല്‍കിയും ശ്രദ്ധേയനായിരുന്നു. തിരുവനന്തപുരത്ത് സെക്രടറിയേറ്റിന് മുന്നില്‍ പ്രവാസി പ്രതിഷേധ ധര്‍ണയും നയിച്ചിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിവി മൊയ്ദീന്‍ കുഞ്ഞി - ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ് പുതിയകോട്ട സ്വദേശിയായ ഫിറോസ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Youth-Congress, Congress, Kanhangad, Feroz Kanhangad, Youth Congress National Council, Feroz Kanhangad nominated to Youth Congress National Council.
< !- START disable copy paste -->