Mangalpady | ഫാത്വിമത് റുബീന മംഗല്പാടി ഗ്രാമപഞ്ചായതിന്റെ പുതിയ പ്രസിഡന്റാകും; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച; മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുമെന്ന് പ്രതീക്ഷ
Dec 13, 2022, 21:06 IST
ഉപ്പള: (www.kasargodvartha.com) കുബണൂരില്‍ നിന്നുള്ള അംഗം ഫാത്വിമത് റുബീന മംഗല്പാടി ഗ്രാമപഞ്ചായതിന്റെ പുതിയ പ്രസിഡന്റാകും. ബുധനാഴ്ച (ഡിസംബര്‍ 14) നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഫാത്വിമത് റുബീനയെ തീരുമാനിച്ചതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
മുസ്ലിം ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ ഉള്‍പാര്‍ടി പ്രശ്നങ്ങളെ തുടര്‍ന്ന് പ്രസിഡന്റായിരുന്ന റിസാന സാബിര്‍ രാജിവെച്ചതോടെയാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടി വന്നത്. റിസാന സാബിറിനെതിരെ ഭരണപക്ഷമായ മുസ്ലിം ലീഗ് അംഗങ്ങള്‍ തന്നെ അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയത് വലിയ വിവാദമാണ് സൃഷ്ടിച്ചത്.
പഞ്ചായതിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തില്‍, പ്രസിഡണ്ടായിരുന്ന റിസാന നിരുത്തരവാദ സമീപനം സ്വീകരിച്ചു എന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ബിനാമി കരാറുകര്‍ക്ക് മാലിന്യ പ്ലാന്റില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ ആദ്യ ഗഡുവായ 15 ലക്ഷം രൂപ പാര്‍ടിയോ ഭരണ പക്ഷ അംഗങ്ങളോ അറിയാതെ നല്കി എന്നുമുള്ള ഗുരുതര ആരോപണത്തെ തുടര്‍ന്നാണ് പ്രശ്നം രൂക്ഷമായത്.
തര്‍ക്കങ്ങള്‍ ജില്ലാ-സംസ്ഥാന മുസ്ലിം ലീഗ് കമിറ്റിയുടെ പരിഗണനയില്‍ ചര്‍ചയ്ക്ക് വരാനിരിക്കെ മുസ്ലിം ലീഗ് മംഗല്പാടി പഞ്ചായത് കമിറ്റി റിസാനയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പഞ്ചായത് മുസ്ലിം ലീഗ് കമിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും പുതിയ അഡ്ഹോക് കമിറ്റി നിലവില്‍ വരികയും ചെയ്തു. മാലിന്യ പ്രശ്നങ്ങള്‍ അടക്കം രൂക്ഷമായ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നതോടെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Panchayat, Mangalpady, Political-News, Politics, Muslim-league, Fathimath Rubeena, Mangalpady Panchayat, Fathimath Rubeena will be new president of Mangalpady Panchayat.
< !- START disable copy paste -->