ഫാഷൻ ഗോൾഡ്: നിക്ഷേപകരുടെ ബാധ്യത പാർട്ടി ഏറ്റെടുക്കില്ല: കെ പി എ മജീദ്
Nov 4, 2020, 17:50 IST
കാസർകോട്: (www.kasargodvartha.com 04.11.2020) ഫാഷൻ ഗോൾഡ് നിക്ഷേപകരുടെ ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. വിദ്യാനഗർ ഡി സി സി ഓഫീസിൽ നടന്ന യു ഡി എഫ് നേതൃ യോഗം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ലീഗ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം സി ഖമറുദ്ദീന്റെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല എന്ന മറുപടിയാണ് ലീഗ് സെക്രട്ടറിയിൽ നിന്നുമുണ്ടായത്.
Keywords: Kerala, Kasaragod, News, Gold, Political party, Media worker, Fashion Gold: The party will not take the responsibility of investors: K P A Majeed