city-gold-ad-for-blogger

നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം; മുസ്ലിം ലീഗ് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 11.04.2019) നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം നടത്തിയെന്ന് കാട്ടി മുസ്ലിം ലീഗ് പരാതി നല്‍കി. പെരഡാല അരിയപ്പാടി ഗുണാജെ ഹൗസില്‍ അസ്‌കര്‍ അലിക്കെതിരെയാണ് പരാതി. മുസ്ലിം ലീഗ് പാര്‍ട്ടിയേയും, സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയേയും മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനും സമൂഹ മധ്യേ അപകീര്‍ത്തിപ്പെടുത്തുന്നതിനും ശ്രമിച്ചുവെന്നാണ് പരാതി.

ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐഡിയിലൂടെ വ്യാപകമായി ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ് പാര്‍ട്ടിയേയും നേതാക്കളെയും തെരഞ്ഞെടുപ്പ് വേളയില്‍ താറടിച്ച് കാണിക്കുന്നതിനും അപമാനിക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുമാണ് അസ്‌ക്കര്‍ സോഷ്യല്‍ മീഡിയകളിലൂടെ ശ്രമിച്ചു വരുന്നതെന്നും ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും ലീഗ് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ അബ്ദുര്‍ റഹ് മാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം; മുസ്ലിം ലീഗ് പരാതി നല്‍കി

Keywords:  Kerala, kasaragod, news, Social-Media, Muslim-league, complaint, Leader, Politics, Fake message against leaders, Complaint lodged by IUML

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia