city-gold-ad-for-blogger

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേന എംഎൽഎയ്ക്കും എംപിമാർക്കും കോൾ; മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ട സംഭവത്തിൽ കൽപറ്റ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Fake Calls Claiming to be from Priyanka Gandhi’s Office Offer Minister Posts to Kerala MLA and MPs; Kalpetta Cyber Police Register Case
Photo Credit: Facebook/ Shafi Parambil, Dean Kuriakose

● 9540575524 എന്ന നമ്പറിൽ നിന്നാണ് കോളുകൾ എത്തിയത്
● തട്ടിപ്പ് സംഘത്തിന്റെ ഉറവിടം ഡൽഹിയിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു
● ആൾമാറാട്ടം നടത്താൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് നിഗമനം

കോഴിക്കോട്: (KasargodVartha) മൂന്ന് കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാം എന്ന് എലത്തൂരിലെ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോളിൽ വ്യാജ വാഗ്ദാനം വന്നതിന് പിന്നാലെ എംപിമാർക്കും സമാന രീതിയിൽ കോൾ വന്നതായി റിപ്പോർട്ട്. എംപിമാരായ ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനുമാണ് ഇതേ നമ്പറിൽ നിന്ന് കോൾ വന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് ഈ കോളുകൾ വന്നത്. സംഭവത്തിൽ ആൾമാറാട്ടത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്ന് നൽകിയ പരാതിയിൽ കൽപറ്റ സൈബർ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.

അന്വേഷണം ഊർജിതം

വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ എത്തിയ പരാതിയിൽ കോഴിക്കോട് സൈബർ സെല്ലും കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. വ്യത്യസ്ത പരാതികളിൽ ഇരു ജില്ലകളിലെയും സൈബർ സെൽ വിഭാഗങ്ങൾ സമാന്തരമായാകും അന്വേഷണം നടത്തുക. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാർ വയനാട് എസ്പിക്ക് നൽകിയ പരാതിയിലാണ് കൽപറ്റ സൈബർ പൊലീസ് ജൂലൈ 15 ബുധനാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

9540575524 എന്ന നമ്പറിൽ നിന്നാണ് ജൂലൈ ആറിന് എംപിമാർക്കും വ്യാജ കോൾ വന്നതെന്ന് എഫ്ഐആറിലുണ്ട്. വ്യാജ കോളിന്റെ ഉറവിടം ഡൽഹി ആണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മ്യൂൾ അക്കൗണ്ട് ഉപയോഗിച്ചാണ് വ്യാജ കോൾ നടത്തിയതെന്നാണ് സൂചന. ഇത്തരത്തിൽ ആൾമാറാട്ടം നടത്താനാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാകും കോൾ നടത്തിയതെന്നാണ് വിലയിരുത്തൽ. അതേസമയം, എഫ്ഐആറിൽ വടകര എംപി ഷാഫി പറമ്പിലിനെ 'പാലക്കാട് എംപി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തട്ടിപ്പുകാരെ കണ്ടെത്തുമെന്ന് പ്രതീക്ഷ

ഷാഫി പറമ്പിലിനും ഡീൻ കുര്യാക്കോസിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു തന്നെയാണ് കോൾ ലഭിച്ചതെന്ന് കോൺഗ്രസ് നേതാവ് രാജു പി നായർ സ്ഥിരീകരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കച്ചവടങ്ങൾ നടക്കുന്നതിനാൽ കേരളത്തിലും അതുണ്ടാകുമെന്നാകാം തട്ടിപ്പുകാർ കരുതിയതെന്നും, പൊലീസ് അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും രാജു പി നായർ പറഞ്ഞു. 

പാർട്ടി നേതൃത്വം പറഞ്ഞത് പ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്ന് വിദ്യാ ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സാധാരണക്കാർ ഇത്തരം തട്ടിപ്പുകളിൽ വീണുപോകാൻ ഇടയുള്ളതിനാലാണ് പരാതി നൽകിയതെന്നും, അന്വേഷണത്തിനിടെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കാതിരിക്കാനാണ് ഇക്കാര്യം വാർത്തയാക്കാൻ താൽപര്യപ്പെടാതിരുന്നതെന്നും എംഎൽഎ വ്യക്തമാക്കി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Fake call scam promises minister posts to Kerala MLAs and MPs.

#FakeCallScam #KeralaPolice #CyberCrime #PriyankaGandhi #CongressKerala #ShafiParambil #VidyaBalakrishnan #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia