city-gold-ad-for-blogger
Aster MIMS 10/10/2023

Youth League | മണിപ്പൂരില്‍ നടക്കുന്നത് സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന് അഡ്വ. ഫൈസല്‍ ബാബു; ഐക്യദാര്‍ഢ്യവുമായി യൂത് ലീഗ് റാലി

കാഞ്ഞങ്ങാട്: (www.kasargodvartha.com) വംശവെറിയുടെ സംഘരൂപമായ ആര്‍എസ്എസിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത ആശയങ്ങളാണ് മണിപ്പൂര്‍ കലാപങ്ങള്‍ക്ക് പിന്നിലെന്നും സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് അവിടെ നടക്കുന്നതെന്നും മുസ്ലിം യൂത് ലീഗ് ദേശീയ ജെനറല്‍ സെക്രടറി അഡ്വ. ഫൈസല്‍ ബാബു ആരോപിച്ചു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം യൂത് ലീഗ് കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
               
Youth League | മണിപ്പൂരില്‍ നടക്കുന്നത് സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന് അഡ്വ. ഫൈസല്‍ ബാബു; ഐക്യദാര്‍ഢ്യവുമായി യൂത് ലീഗ് റാലി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണം. കലാപത്തിന് ഒത്താശ ചെയ്യുന്ന മണിപ്പൂര്‍ മുഖ്യമന്ത്രിയെ ഉടന്‍ പുറത്താക്കണം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ്പരിവാറിന്റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണെന്നും ഫൈസല്‍ ബാബു പറഞ്ഞു.
     
Youth League | മണിപ്പൂരില്‍ നടക്കുന്നത് സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന് അഡ്വ. ഫൈസല്‍ ബാബു; ഐക്യദാര്‍ഢ്യവുമായി യൂത് ലീഗ് റാലി

വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, എന്‍എ ഖാലിദ്, വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്‍, ബശീര്‍ വെള്ളിക്കോത്ത്, കെകെ ബദ്‌റുദ്ദീന്‍, ടി ഡി കബീര്‍, യൂസുഫ് ഉളുവാര്‍, പിപി നസീമ ടീചര്‍, എംപി ജഅഫര്‍, എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റര്‍, എംഎ നജീബ്, എ മുക്താര്‍, ശംസുദ്ദീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, റഫീഖ് കേളോട്ട്, എംപി നൗശാദ്, ബാത്വിശ പൊവ്വല്‍, നൂറുദ്ദീന്‍ ബെളിഞ്ച, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍, സയ്യിദ് ത്വാഹ തങ്ങള്‍, സവാദ് അംഗഡിമൊഗര്‍, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, നാസര്‍ ഇഡിയ, ബിഎം മുസ്തഫ, സിദ്ദീഖ് സന്തോഷ്‌നഗര്‍,ഹാരിസ് ബെദിര, റഊഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, സലീല്‍ പടന്ന, വിപിപി ശുഐബ്, എപി ഉമര്‍, എല്‍കെ ഇബ്രാഹിം, പാലാട്ട് ഇബ്രാഹിം, ഹംസ മുക്കൂട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Youth League, MYL, Adv. Faisal Babu, Kanhangad, Malayalam News, Manipur Violence, Manipur Crisis, Faisal Babu says Sangh Parivar sponosred riots happening in Manipur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia