വഹാബ് - ഖാസിം പക്ഷത്തെ അഗീകരിക്കാതെ സേവ് ഐ എന്‍ എലുമായി ഒരു വിഭാഗം രംഗത്ത്; ഒപ്പം അണികളുടെ ശക്തമായ പിന്തുണയും
Aug 19, 2021, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 19.08.2021) സംസ്ഥാനതലത്തില്‍ ഐ എന്‍ എലിന് ഉണ്ടായ പിളര്‍പിനെ തുടര്‍ന്ന് വഹാബ് - ഖാസിം പക്ഷത്തെ അംഗീകരിക്കാതെ സേവ് ഐ എന്‍ എലുമായി ഒരു വിഭാഗം രംഗത്ത്. ഇരു വിഭാഗവും യോജിച്ച് കൊണ്ട് യഥാര്‍ഥ ഐ എന്‍ എലുമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ മാത്രം അവരുമായി സഹകരിക്കുമെന്നും ഇല്ലെങ്കില്‍ സേവ് ഐ എന്‍ എലുമായി പ്രവര്‍ത്തിക്കുമെന്നും ഐ എന്‍ എലിന്റെയും എന്‍ വൈ എലിന്റെയും പ്രധാന ഭാരവഹികള്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25 വര്‍ഷത്തിലധികം എല്‍ ഡി എഫിന് പുറത്ത് പ്രവര്‍ത്തിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഘടകക്ഷിയാക്കുകയും ഒരു എം എല്‍ എ സ്ഥാനം ലഭിക്കുകയും മന്ത്രിസ്ഥാനം കിട്ടിയതിന് ശേഷം നേതാക്കൾ അധികാരസ്ഥനത്തിന് വടംവലി തുടങ്ങിയതുമാണ് ഐ എന്‍ എലിന് ശാപമായി മാറിയത്. കഴിഞ്ഞ ദിവസം ഉദുമയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ രഹസ്യമായി മെമ്പര്‍ഷിപ് ക്യാമ്പയിൻ നടത്തിയതിനെയാണ് തങ്ങള്‍ എതിര്‍ത്തത്.
പര്‍ടി ജില്ലാ കൗണ്‍സില്‍ പോലും വിളിച്ചു ചേര്‍ക്കാതെ പര്‍ടിയെ കൈപ്പിടിയില്‍ ഒതുക്കുവന്‍ എന്ന ലക്ഷ്യത്തോടെ മെമ്പര്‍ഷിപ് ക്യാമ്പയിനുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വിയും ഫൻഡ് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും പര്‍ടിക്കുള്ളില്‍ ചര്‍ച ചെയ്തിട്ടില്ല. തങ്ങള്‍ വഹാബ് - ഖാസിം പക്ഷത്തെ ഒരെ പോലെ എതിര്‍ക്കും. എതെങ്കിലും ഒരു വിഭാഗത്തിന്റെ ആളുകളായി തങ്ങളെ മുദ്രകുത്തരുത്.
സുലൈമാന്‍ സേട്ടിന്റെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകെണ്ട് എല്‍ ഡി എഫ് പക്ഷത്ത് തന്നെ നില്‍ക്കും. അണികളില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും ഇവര്‍ അവകശപ്പെട്ടു. സംസ്ഥാനതലത്തില്‍ കാന്തപുരത്തിന്റെ മകന്‍ നടത്തുന്ന മധ്യസ്ഥ ചര്‍ച പുര്‍ത്തിയാകുന്നതിന് പോലും കാത്തുനില്‍ക്കാതെ ജനധിപത്യ വിരുദ്ധമായ രീതിയിലാണ് ചിലര്‍ നോക്കുന്നത്.
ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സിലറും മുന്‍ ഐ എം സി സി ശാര്‍ജ പ്രസിഡണ്ടുമായ എം എ കുഞ്ഞബ്ദുല്ല, ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സിലര്‍ എം കെ ഹാജി, ജില്ലാ സെക്രടറിയും സംസ്ഥാന കൗണ്‍സിലറുമായാ ഇഖ്ബാൽ മാളിക, സംസ്ഥാന കൗണ്‍സിലർ എ കെ കമ്പാർ, ജില്ലാ സെക്രടറിയും സംസ്ഥാന കൗണ്‍സിലര്‍ റിയാസ് അമലടുക്ക, ഐ എന്‍ എല്‍ ജില്ലാ സെക്രടറി ആമിർ കോടി, കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി എം എ റഹ്‌മാൻ തുരുത്തി, ജനറൽ സെക്രടറി സാലിം ബേക്കൽ, ഐ എന്‍ എല്‍ ജില്ലാ വർകിംഗ് കമിറ്റി അംഗം മമ്മു കോട്ടപ്പുറം, ഐ എൻ എൽ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ മുസ്തഫ ഒമ്പള, എൻ വൈ എൽ ജില്ലാ ട്രഷറർ സിദ്ദീഖ് ചേരങ്കൈ, എൻ വൈ എൽ ജില്ലാ വൈസ് പ്രസിഡന്റ് അൻവർ മങ്ങാടൻ, സിദ്ദീഖ് ചെങ്കള, ഐ എൻ എൽ പള്ളിക്കര പഞ്ചായത്ത് ട്രഷറർ എം യു ഹംസ, ഐ എൻ എൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രടറി ശാഫി സന്തോഷ്നഗർ എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, INL, Politics, Political party, News, LDF, MLA, District, State, President, Secretary, Press Club, Press meet, Video, Top-Headlines, Faction with Save INL without acknowledging the Wahab-Qasim faction.
< !- START disable copy paste -->