city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് കടപ്പുറത്ത് മത്സ്യതൊഴിലാളികളെ ഇളക്കിവിട്ട് എം എൽ എ രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നുവെന്ന ആരോപണവുമായി സി പി എം ഏരിയാ സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്

കാസർകോട്: (www.kasargodvartha.com 17.08.2020) കണ്ടെെൻമെന്‍റ് സോണായി പ്രഖ്യാപിക്കപ്പെട്ട കാസർകോട് കസബ കടപ്പുറത്ത് പാലം അടച്ചതുമായും ജോലി നിഷേധിക്കുന്നതുമായും ബന്ധപ്പെട്ട് മത്സ്യതൊഴിലാളികൾ റോഡ് ഉപരോധിച്ച സംഭവത്തിൽ എം എൽ എ എൻ എ നെല്ലിക്കുന്നതിനെതിരെ ആരോപണവുമായി സി പി എം രംഗത്ത്.
കാസർകോട് കടപ്പുറത്ത് മത്സ്യതൊഴിലാളികളെ ഇളക്കിവിട്ട് എം എൽ എ രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നുവെന്ന ആരോപണവുമായി സി പി എം ഏരിയാ സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്




മത്സ്യതൊഴിലാളികളെ ഇളക്കിവിട്ട് എം എൽ എ രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നുവെന്ന ആരോപണവുമായി സി പി എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കാസർകോട് കളക്ടറുമായി എൻ എ നെല്ലിക്കുന്നും മുസ്ലീം ലീഗും മറ്റു ചില നേതാക്കളും തമ്മിലുള്ള ഭിന്നതയ്ക്ക് തീരദേശ വാസികളെ ഇളക്കിവിടുകയായിരുന്നുവെന്നാണ് കുറ്റപ്പെടുത്തൽ.

കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട എം എൽ എ തരംതാണ രാഷ്ട്രീയ കളിക്ക് മുതിർന്നത് അപലപനീയമാണെന്നും സി പി എം ഏരിയാ സെക്രട്ടറി കുറ്റപ്പെടുത്തുന്നു.


മുഹമ്മദ് ഹനീഫയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

കാസർകോട‌് കസബ കടപ്പുറത്ത് ഇന്നലെ നടന്ന സംഭവം തീർത്തും ഒഴിവാക്കേണ്ടതായിരുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ട് എം എൽ എ ഉൾപ്പെടെയുള്ള ചില ജനപ്രതിനിധികൾ അവരുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കുകയാണുണ്ടായത‌്. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഇവർ ദുഷിച്ച രാഷ്ട്രീയലക്ഷ്യം നേടിയെടുക്കുന്നതിനായി നിഷ‌്കളങ്കരായ പാവപ്പെട്ട ജനങ്ങളെ ഇളക്കിവിട്ട് തരംതാണ രാഷ്ട്രീയക്കളിയാണ് നടത്തിയത്. കോവിഡ‌് രോഗത്തിന്റെ അതിവ്യാപന മേഖലയായതിനാൽ ആശങ്കയോടെ കഴിയുന്ന ജനങ്ങളിൽ അവരുടെ ദൗർബല്യം മുതലെടുത്ത‌് കുത്തിത്തിരിപ്പുണ്ടാക്കി ഇളക്കിവിട്ട‌് നാടിനെ ഒന്നടങ്കം ഭീതിയുടെ മുനയിൽ നിർത്തുന്ന കാഴ്ചയാണ് നാം കണ്ടത്. ജില്ലാ കളക്ടറുമായി എം എൽ എയ്ക്കോ ഏതെങ്കിലും ജനപ്രതിനിധികൾക്കോ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർക്കോ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് പകരം ഇത്തരത്തിൽ ഒരു നാടിനെയാകെ ഭീതിയുടെ മുനയിൽ നിർത്തണോ? കൊറോണ പ്രതിരോധത്തിൽ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കകണമെന്ന‌് പറയുന്നതിന‌് പകരം എല്ലാ അതിർവരമ്പുകളും ലംഘിച്ച‌് ജനങ്ങളെയാകെ ഇളക്കിവിട്ട‌് സ്വയം അഭിമാനം കൊള്ളുകയാണ‌് ഈ ജനപ്രതിനിധികൾ ചെയ‌്തത‌്. കൊറോണ വ്യാപന മേഖലയിൽ ജനങ്ങൾക്ക‌് ഏതെങ്കിലും വിധത്തിൽ പ്രയാസങ്ങൾ അനുഭവിക്കുണ്ടെങ്കിൽ അവരെ സാന്ത്വനിപ്പിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ‌് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ ചെയ്യേണ്ടിയിരുന്നത‌്. പകരം രാഷ്ട്രീയലക്ഷ്യവും പകപോക്കലും ലക്ഷ്യത്തിലെത്തിക്കാനായി നടത്തിയ കാട്ടിക്കൂട്ടലുകൾ പരിഷ്‌കൃത സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾക്ക് ചേർന്നതല്ല.

Keywords: Kasaragod, News, Kerala, Politics, CPM, Social-Media, Fisher Man, MLA, Facebook post by CPM Area Secretary allegation Against MLA 
 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia