city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fake Document | കെ വിദ്യ കരിന്തളം കോളജില്‍ നല്‍കിയ സര്‍ടിഫികറ്റും വ്യാജമെന്ന് കണ്ടെത്തി; നീലേശ്വരം പൊലീസ് കേസെടുത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com) വ്യാജ രേഖ ഹാജരാക്കി ഗസ്റ്റ് ലക്ചററായി ജോലി നേടിയെന്ന ആരോപണത്തില്‍ കെ വിദ്യ കൂടുതല്‍ കുരുക്കിലേക്ക്. നീലേശ്വരം കരിന്തളം ഗവ. കോളജില്‍ വിദ്യ ഒരു വര്‍ഷം ജോലി ചെയ്തത് വ്യാജ പ്രവൃത്തി പരിചയ സര്‍ടിഫികറ്റ് നല്‍കിയാണെന്ന് വ്യക്തമായി. പിന്നാലെ കോളജ് പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് ജയ്‌സണ്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
    
Fake Document | കെ വിദ്യ കരിന്തളം കോളജില്‍ നല്‍കിയ സര്‍ടിഫികറ്റും വ്യാജമെന്ന് കണ്ടെത്തി; നീലേശ്വരം പൊലീസ് കേസെടുത്തു

വിദ്യ കോളജില്‍ നല്‍കിയ എറണാകുളം മഹാരാജാസ് കോളജിന്റെ പ്രവൃത്തി പരിചയ സര്‍ടിഫികറ്റ്, കരിന്തളം കോളജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് മഹാരാജാസിലെ പ്രിന്‍സിപലിന് അയച്ചുകൊടുത്തിരുന്നു. മഹാരാജാസ് കോളജ് പ്രിന്‍സിപലിന്റെ പരിശോധനയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സര്‍ടിഫികറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മഹാരാജാസ് കോളജില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നാണ് വിദ്യ നല്‍കിയ സര്‍ടിഫികറ്റില്‍ പറയുന്നത്. വിദ്യയെ ജോലിക്ക് പ്രവശിച്ച സംഭവത്തില്‍ കരിന്തളം ഗവ. കോളജിലെ പ്രിന്‍സിപല്‍ക്കും ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന അധ്യാപകര്‍ക്കും വീഴ്ച സംഭവിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് അധ്യാപക നിയമനം നേടാന്‍ ശ്രമിച്ചുവെന്നതാണ് വിദ്യയ്ക്കെതിരെയുള്ള കേസ്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം വ്യാജരേഖ നിര്‍മിക്കല്‍ (468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കല്‍ (471), വഞ്ചന (420) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, വിദ്യയ്ക്ക് ഇവിടെ ജോലി നല്‍കാന്‍ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് സമ്മര്‍ദം ഉണ്ടയോയെന്ന കാര്യവും പുറത്തുവരേണ്ടതുണ്ട്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ കരിന്തളം കോളജ് ശക്തമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ വിദ്യയെ കൂടുതല്‍ കുരുക്കിലാക്കി കൊണ്ട് കാലടി സംസ്‌കൃത കോളജിലെ പി എച് ഡി പ്രവേശനവും വിവാദമായിട്ടുണ്ട്. 10 പേരുടെ പട്ടികയാണ് റിസര്‍ച് കമിറ്റി മലയാള വിഭാഗത്തിലെ ഗവേഷണത്തിന് തിരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയത്. ഈ പട്ടികയിലേക്ക് അഞ്ച് പേരുകള്‍ കൂടി ഉള്‍പെടുത്താന്‍ ശുപാര്‍ശ ചെയ്തതായാണ് ഇപ്പോള്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 15-ാമതായാണ് വിദ്യയുടെ പേര് ഉള്‍പെടുത്തിയത്.
   
Fake Document | കെ വിദ്യ കരിന്തളം കോളജില്‍ നല്‍കിയ സര്‍ടിഫികറ്റും വ്യാജമെന്ന് കണ്ടെത്തി; നീലേശ്വരം പൊലീസ് കേസെടുത്തു

അവസാനത്തെ അഞ്ച് പേരുടെ പട്ടികയില്‍ മൂന്ന് പേര്‍ക്ക് ജെ ആര്‍ എഫ് ഉണ്ടായിരുന്നു. ജെ ആര്‍ എഫ് നേടിയത് കണക്കിലെടുത്ത് ഇവര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ വിദ്യയും മറ്റൊരു വിദ്യാര്‍ഥിയും ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി ഇവരുടെ ആവശ്യം കൂടി പരിഗണിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കോടതിയുടെ ഉത്തരവാണെന്ന് വിലയിരുത്തിയാണ് സര്‍വകലാശാല പുനഃപരിശോധന നടത്തി പ്രവേശനം നല്‍കിയത്. ഇവര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി ഒരിടത്തും പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

വിദ്യക്ക് തനിച്ച് വ്യാജ രേഖ ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വ്യാജ രേഖ ചമക്കാന്‍ എസ് എഫ് ഐ നേതാക്കള്‍ തന്നെയാണ് ഒത്താശ ചെയ്ത് കൊടുത്തതെന്ന് കോണ്‍ഗ്രസും കെ എസ് യുവും ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

Keywords: Thrikaripur News, Malayalam News, Maharajas College, Attappady, Karinthalam, Kerala News, Politics, Political News, K Vidya, Karinthalam College, Experience certificate submitted by Vidya in Karinthalam College also fake.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia