നിയമസഭാ തെരെഞ്ഞടുപ്പിന് പോർമുഖം തുറന്ന് എൽ ഡി എഫ് വടക്കൻ മേഖല ജാഥ പ്രയാണം ആരംഭിച്ചു; കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ജനങ്ങൾ കോട്ട തീർത്ത് പ്രതിരോധിച്ചു; എല്ലാവരും ഭരണത്തുടർച്ച ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി
Feb 13, 2021, 18:10 IST
കാസർകോട്: (www.kasargodvartha.com 13.02.2021) നിയമസഭാ തെരെഞ്ഞടുപ്പിന് പോർമുഖം തുറന്ന് എൽഡിഎഫ് വടക്കൻ മേഖല ജാഥ ഉപ്പളയിൽ നിന്ന് പ്രയാണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ക്യാപ്റ്റൻ എ വിജയരാഘവന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്' എന്ന മുദ്രാവാക്യവുമായാണ് ജാഥ കടന്നു പോകുന്നത്.
എല്ലാ വിഭാഗം ജനങ്ങളും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സർകാർ കൂടെയുണ്ടായിരുന്നു, കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ജനങ്ങൾ കോട്ട തീർത്ത് പ്രതിരോധിച്ചു, ഉപേക്ഷിച്ചു പോയ ഗെയിൽ പൈപ് ലൈൻ യാഥാർഥ്യമാക്കി, 32034 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ നൽകി, 10 ലക്ഷം പേർ ലൈഫിലൂടെ സ്വന്തം വീടുള്ളവരായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സർകാർ കൂടെയുണ്ടായിരുന്നു, കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ജനങ്ങൾ കോട്ട തീർത്ത് പ്രതിരോധിച്ചു, ഉപേക്ഷിച്ചു പോയ ഗെയിൽ പൈപ് ലൈൻ യാഥാർഥ്യമാക്കി, 32034 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ നൽകി, 10 ലക്ഷം പേർ ലൈഫിലൂടെ സ്വന്തം വീടുള്ളവരായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനെയും കേന്ദ്ര ഏജൻസികളെയും മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചു. സർകാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണ വാസനയോടെ പ്രചാരണം നടത്തി, കേന്ദ്ര ഏജൻസികൾ സർകാരിനെ അട്ടിറിമറിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പിലാക്കില്ലെന്നും ആദ്ദേഹം പറഞ്ഞു.
കെ പി രാജേന്ദ്രൻ (സി പി ഐ), അഡ്വ. പി സതീദേവി (സി പി എം), പി ടി ജോസ് (കേരള കോൺഗ്രസ് എം), കെ ലോഹ്യ (ജനതാദൾ എസ്), പി കെ രാജൻ (എൻ സി പി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ പി മോഹനൻ (ലോക് താന്ത്രിക് ജനതാദൾ), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), ഖാസിം ഇരിക്കൂർ (ഐ എൻ എൽ) എന്നിവരാണ് ജാഥാംഗങ്ങൾ.
കാസർകോട്ടെ സ്വീകരണം പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ്. ഞായറാഴ്ച രാവിലെ 10 മണിക്ക് ചട്ടഞ്ചാലിലും 11 മണിക്ക് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും നിയോജക മണ്ഡലംതല സ്വീകരണം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ സ്വീകരണം കാലിക്കടവിലാണ്. തുടർന്ന് ജാഥ കണ്ണൂരിലേക്ക് പ്രവേശിക്കും. പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം കല്ല്യാശ്ശേരിയിൽ രണ്ടാം ദിന പര്യടനം സമാപിക്കും.
ജാഥ 26ന് തൃശൂരിലാണ് സമാപിക്കുക. സി പി ഐ കേന്ദ്ര സെക്രടറിയേറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഞായറാഴ്ച എറണാകുളത്ത് സി പി ഐ ദേശീയ സെക്രടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പിന്നാലെയാണ് എൽ ഡി എഫിൻ്റെ വികസന മുന്നേറ്റ യാത്ര നടക്കുന്നത്. ഇതിന് പിന്നാലെ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഫെബ്രുവരി 20 ന് കാസർകോട്ട് നിന്നും ആരംഭിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, LDF, Kerala-yathra, Government, Pinarayi-Vijayan, Leader, Inauguration, Everyone wants continuity of government: CM.
< !- START disable copy paste -->