EP Jayarajan | തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പ്, കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യുഡിഎഫ് ഉയര്‍ത്തിക്കാണിച്ചാലും ഭയമില്ലെന്ന് ഇ പി ജയരാജന്‍
May 4, 2022, 16:42 IST
എറണാകുളം: (www.kasargodvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. യുഡിഎഫ് കെ റെയില്‍ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതും. കെ റെയില്‍ ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതല്ലെന്നും ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും ജയരാജന്‍ പറഞ്ഞു.
തെറ്റായ പ്രചരണങ്ങളെ ജനങ്ങള്‍ തന്നെ പ്രതിരോധിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു. എന്നാല്‍ പാര്‍ടി പ്രഖ്യാപിക്കാതെ മാധ്യമങ്ങള്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ സെക്രടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമിറ്റി യോഗം നടക്കുകയാണ്. ഇതുവരെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ജില്ലാ കമിറ്റി ചര്‍ച ചെയ്ത ശേഷം സംസ്ഥാന കമിറ്റി അംഗീകരിക്കും. അതിന് ശേഷം എല്‍ഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും ജയരാജന്‍ വിശദീകരിച്ചു.
Keywords: Ernakulam, News, Kerala, Top-Headlines, EP Jayarajan, By-election, Election, Politics, UDF, LDF, EP Jayarajan assures LDF victory in Thrikkakara.
Keywords: Ernakulam, News, Kerala, Top-Headlines, EP Jayarajan, By-election, Election, Politics, UDF, LDF, EP Jayarajan assures LDF victory in Thrikkakara.